Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴു കടകളിൽ നിന്നായി പിടിച്ചെടുത്തത് 1500 കിലോ ചീഞ്ഞുനാറുന്ന ഇറച്ചി; പത്ത് കടകളിൽ നടത്തിയ പരിശോധനയിൽ എട്ടു കടകളും ഇറച്ചി വിൽപ്പന നടത്തുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ; അനധികൃത ഇറച്ചി വ്യാപാര സ്ഥാപനങ്ങളെ പിടികൂടി ആരോഗ്യ വകുപ്പ്

ഏഴു കടകളിൽ നിന്നായി പിടിച്ചെടുത്തത് 1500 കിലോ ചീഞ്ഞുനാറുന്ന ഇറച്ചി; പത്ത് കടകളിൽ നടത്തിയ പരിശോധനയിൽ എട്ടു കടകളും ഇറച്ചി വിൽപ്പന നടത്തുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ; അനധികൃത ഇറച്ചി വ്യാപാര സ്ഥാപനങ്ങളെ പിടികൂടി ആരോഗ്യ വകുപ്പ്

കാഞ്ഞിരപ്പള്ളി: അനധികൃതമായി പ്രവർത്തിച്ചിരുന്ന ഇറച്ചി വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഏഴു കടകളിൽ നിന്നായി 1500.83 കിലോ ഇറച്ചി പിടിച്ചെടുത്തു. വൃത്തിഹീനമായതും ആവശ്യമായ ശീതീകരണ സംവിധാനമില്ലാതെ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരിന്ന മാംസങ്ങളാണ് അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചത്. നാലു ടീമായി നടത്തിയ പരിശോധനയിൽ വിവിധ കടകളിൽ നിന്നുമായാണ് ഇറച്ചി പിടിച്ചെടുത്തത്.

ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പത്തോളം കടകളിലെ പരിശോധന നടത്തിയതിൽ എട്ടു കടകൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇറച്ചി വിൽപ്പന നടത്തുന്നതെന്ന് കണ്ടെത്തി. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംയുക്ത പരിശോധന ആരംഭിച്ചത്. കോൾഡ് സ്റ്റോറേജിനു നൽകിയ െലെസൻസിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. 1500 കിലോ പോത്തിറച്ചിയും അൻപത് കിലോയോളം കോഴിയിറച്ചിയുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

പലകടകളിലും നിയവിരുദ്ധമായി ഇറച്ചിതൂക്കിയിട്ട് പ്രദർശിപ്പിച്ചായിരുന്നു വിൽപ്പന . കൂടാതെ വൃത്തിഹീനവും ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിലുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പലയിടങ്ങളിലും ശീതികരണ സംവിധാനമോ, െവൈദ്യുതി തടസം നേരിടാൻ ജനറേറ്ററോ ഉണ്ടായിരുന്നില്ല. ഒരു കോൾഡ് സ്റ്റോറേജ്‌ െലെസൻസ് കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിച്ചു വരുന്നതായി കണ്ടെത്തി. െലെസൻസില്ലാതെ പ്രവർത്തിക്കുന്ന ഇറച്ചിവിൽപ്പന ശാലകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസറുടെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. റാന്നി സ്വദേശി അനിൽ കുമാർ നൽകിയ പരാതിയെ തുടർന്നാണ് കാഞ്ഞിരപ്പള്ളിയിലെ ഇറച്ചി വിൽപ്പനശാലകളിൽ പരിശോധന നടത്താൻ അധികൃതർ തയ്യാറായത്. പുത്തനങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ബീമാ മാംസവ്യാപാര ശാലയിൽ നിന്നും അനിൽ കുമാർ വാങ്ങിയ മുന്നൂറു കിലോയോളം ഇറച്ചി പഴകിയതായിരുന്നു. വിവാഹ ആവശ്യത്തിനായാണ് ഇറച്ചി വാങ്ങിയത്. തുടർന്ന് പൊലീസിലും, പഞ്ചായത്തിനും പരാതിപ്പെട്ടിരുന്നു.

പഞ്ചായത്ത് നിൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനം അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കുകയായിരുന്നു. ഇത്തരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി സ്ഥാപനങ്ങൾ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ പ്രവർത്തിക്കുന്ന ബീമാ കോൾഡ് സ്റ്റോറേജിൽ നിന്നും ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 32 കിലോ ഇറച്ചിയും, കടയ്ക്കുള്ളിലെ ക്യാബിനിൽ സൂക്ഷിച്ചിരുന്ന 74 കിലോ പഴകിയ മാംസവും പിടിച്ചെടുത്തു. മോദീൻപറമ്പിൽ പാത്തൂസ് കോൾഡ് സ്റ്റോറേജിൽ നിന്നും 262.5കിലോ മാംസം പിടികൂടി.

കൂവപ്പള്ളി തെപറമ്പിൽ ടി. ഐ. ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നും 62.5 കിലോയും, കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിനു സമീപം മമ്മാപറമ്പിൽ മാംസവ്യാപാരശാലയിൽ നിന്നും 117 കിലോ ഇറച്ചിയും കാഞ്ഞിരപ്പള്ളി കോവിൽകടവ് ആനിക്കാപറമ്പിൽ അനീസ് എയുടെ ഉടമസ്ഥതയിലുള്ള വ്യാപാര ശാലയിൽ 23 കിലോ മാംസവും പേട്ടകവലയിലുള്ള വലിയപറമ്പിൽ അഷറഫിന്റെ കോൾഡ് സ്റ്റോറേജിൽ നിന്നും 32 കിലോ മാംസവും ഒന്നാം െമെലിൽ ആനിക്കാപറമ്പിൽ എ. ഐ. െസെനുദ്ദീന്റെ കടയിൽ നിന്നും 49.2 കിലോ കോഴിയിറച്ചിയും പിടിച്ചെടുത്തു. പരിശോധനയിൽ ജില്ലാ ഹെൽത്ത് ഓഫീസർ കെ. െവെ. ജോൺസൺ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ ടി. കെ. ഗോപാലൻ, ബ്ലോക്ക് ഹെൽത്ത് ഓഫീസർ ഡോ. വിനോദ്, എം. വി. ജോയ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രീത പി. ചാക്കോ, പി. എം. ജോസഫ്, ബിജോ വി. സുഗതൻ, വിനോദ്, പ്രമോദ്, ബിജു, സിബി, പഞ്ചായത്ത് സെക്രട്ടറി കെ. സെൻകുമാർ, ജൂനിയർ സൂപ്രണ്ട് ഷിജുകുമാർ, എസ്. ഐ. എ. എസ്്. അൻസിൽ എന്നിവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP