Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷെറിൻ ഷെറീഫിന്റെ മരണം; ചികിത്സാവീഴ്ച അന്വേഷിക്കുന്നത് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ വിജിലൻസ്;വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി കെ.കെ ശൈലജ

ഷെറിൻ ഷെറീഫിന്റെ മരണം; ചികിത്സാവീഴ്ച അന്വേഷിക്കുന്നത് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ വിജിലൻസ്;വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി കെ.കെ ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബത്തേരി സർവജന സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ വിജിലൻസ് ഡോ. ശ്രീലത അന്വേഷിക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിന് മന്ത്രി കെ.കെ. ശൈലജ നിർദ്ദേശിച്ചത്. ആശുപതികളുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ആക്ഷേപം. നാല് ആശുപത്രികൾ കയറിയിട്ടും കുഞ്ഞിന് ഒരുവിധ ചികിത്സയും ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്നത് ആരോഗ്യ വകുപ്പിന് നാണക്കേടായി.

ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.പിതാവ് ആവശ്യപ്പെട്ടിട്ട് പോലും ചികിത്സക്ക് ആശുപത്രി തയാറാകാഞ്ഞതും ആരോഗ്യ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.അതേസമയം, ഷെഹ്ല ഷെറിൻ പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു. വിശദമായ റിപ്പോർട്ട് തേടാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP