Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ ബാധ ഒഴിവായത് പ്രാർത്ഥന കൊണ്ടാണെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ട അഡ്‌മിന്റെ ജോലി നഷ്ടമായി; വിവാദമായതോട പോസ്റ്റു മുക്കി കണ്ടംവഴി ഓടി 'പോസ്റ്റുമാൻ'

നിപ ബാധ ഒഴിവായത് പ്രാർത്ഥന കൊണ്ടാണെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ട അഡ്‌മിന്റെ ജോലി നഷ്ടമായി; വിവാദമായതോട പോസ്റ്റു മുക്കി കണ്ടംവഴി ഓടി 'പോസ്റ്റുമാൻ'

തിരുവനന്തപുരം: നിപബാധ ഒഴിവായത് പ്രാർത്ഥന കൊണ്ടാണെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ട അഡ്‌മിന്റെ ജോലി നഷ്ടമായി. നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ മക്കളുടെ രക്തപരിശോധനാ ഫലം നെഗറ്റീവായത് പ്രാർത്ഥന കൊണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് വൻ വിവാദമായതോടെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലമയമാണ്.

നിപയുടെ മക്കൾക്ക് നിപ വൈറസ് ബാധിക്കരുതെന്ന് പ്രാർത്ഥിച്ചെന്നും ആ പ്രാർത്ഥന ഫലിച്ചെന്നുമായിരുന്നു ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്, ഗവൺമെന്റ് ഓഫ് കേരള എന്ന ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വൈദ്യശാസ്ത്രത്തിന്റെ വിജയത്തെ ആത്മീയമായും പ്രാർത്ഥനയുടെ ഫലമായുമൊക്കെ വാഴ്‌ത്തുന്നതിനെ അതിരൂക്ഷമായാണ് പൊതുജനം വിമർശിച്ചത്.

പ്രാർത്ഥിച്ച് രോഗം മാറ്റുകയാണെങ്കിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പിരിച്ചുവിട്ട് ശ്രീ രാജ രാജേശ്വരി കുടുംബ ക്ഷേത്രം എന്ന പേരും ഇട്ട് ഡോക്ടർമാർ അങ്ങോട്ടും ഇങ്ങോട്ടും ഇരുന്ന് പ്രാർത്ഥനാ യോഗം നടത്തി വവ്വാലിനെ ഹോമിച്ച് നിപയെ നിർമ്മാർജനം ചെയ്യട്ടെയെന്നും വെറുതെ കാശും മുടക്കി ഓസ്ട്രേലിയയിൽ നിന്നൊക്കെ മരുന്ന് എത്തിക്കണ്ട ആവശ്യമേയില്ലെന്നും പറഞ്ഞ് പലരും പരിഹസിച്ചു. ഒന്ന് പ്രാർത്ഥിക്കാനും പാടില്ലേയെന്ന് ഇതിനിടെ പേജ് മറുപടി നൽകിയെങ്കിലും അവസാനം വൻ വിവാദമായതോടെ പോസ്റ്റ് മുക്കി.

ഇതിനു പിന്നാലെയാണ് പേജ് കൈകാര്യം ചെയ്തിരുന്ന വ്യക്തി സ്വമേധയാ ജോലിയിൽ തുടരുന്നില്ലെന്ന് അറിയിച്ചെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക പേജിൽ പറഞ്ഞത്. എന്നാൽ ഇയാളെ പുറത്താക്കിയതാണെന്ന സൂചനയും ലഭിക്കുന്നുണ്ട്. എന്നാൽ വിഷയത്തിൽ രൂക്ഷമായ ട്രോളുകൾ ഇപ്പോഴും വന്നുകൊണ്ടേയിരിക്കുകയാണ്.

പുതിയ അഡ്‌മിനെ നിയോഗിച്ച ശേഷം മാത്രമേ പേജിന്റെ പ്രവർത്തനം പുനരാരംഭിക്കൂ എന്നാണ് അറിയിപ്പ്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചാരണങ്ങൾക്കെതിരെ രംഗത്തു വന്ന ആരോഗ്യ വകുപ്പിന്റെ ഫേസ്‌ബുക് പേജിൽ തന്നെ ഇത്തരമൊരു പോസ്റ്റ് വന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്. നിപ വൈറസ് പനി ബാധിച്ച് മരിച്ച ചെമ്പനോട സ്വദേശിയായ നഴ്‌സ് ലിനിയുടെ മകളുടെ ടെസ്റ്റ് നെഗറ്റീവ് ആയത് ഏറെ ആശ്വസം നൽകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP