Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

നിയമ വിരുദ്ധമായി വിൽപ്പന നടത്തിയ പതിനാലര ലക്ഷം രൂപയുടെ സിഗരറ്റ് ഉൽപ്പന്നങ്ങൾ ആരോഗ്യ വകുപ്പ് പിടികൂടി; ഇതിൽ 147 കടകൾക്കെതിരെ കേസെടുത്തു

നിയമ വിരുദ്ധമായി വിൽപ്പന നടത്തിയ പതിനാലര ലക്ഷം രൂപയുടെ സിഗരറ്റ് ഉൽപ്പന്നങ്ങൾ ആരോഗ്യ വകുപ്പ് പിടികൂടി; ഇതിൽ 147 കടകൾക്കെതിരെ കേസെടുത്തു

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ നിയമവിരുദ്ധമായി വിൽപ്പന നടത്തിയ പതിനാലര ലക്ഷം രൂപയുടെ സിഗരറ്റ് ഉൽപ്പന്നങ്ങൾ ആരോഗ്യ വകുപ്പ് പിടികൂടി. നിയമത്തിന് വിധേയമല്ലാത്ത രീതിയിൽ സിഗരറ്റ് അടക്കമുള്ള വിൽക്കുന്നുണ്ടെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിയമം ലംഘിച്ച് വിറ്റഴിക്കാൻ ശ്രമിച്ച പഴയ സിഗരറ്റ് പാക്കറ്റുകൾ റെയ്ഡുകളിലൂടെ ആരോഗ്യവകുപ്പ് പിടികൂടിയത്.

2016 ഏപ്രിൽ ഒന്നു മുതൽ സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് 85 ശതമാനം വലുപ്പത്തിൽ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് വ്യക്തമാക്കുന്ന ചിത്രവും മുന്നറിയിപ്പും നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ, ഇത് പാലിക്കാൻ തയ്യാറാകാതെ പഴയ സിഗരറ്റ് പാക്കറ്റിൽ തന്നെ വിൽപ്പന വിറ്റഴിക്കാൻ ശ്രമിച്ച ഉൽപ്പന്നങ്ങളാണ് ആരോഗ്യ വകുപ്പിന്റെ പൊതുജന ആരോഗ്യ വിഭാഗം പിടികൂടിയത്. ജില്ലയിലെ 955 കടകളിലാണ് പരിശോധന നടത്തിയത്. ഇതിൽ 147 കടകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 95 സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ജില്ലാ ഹെൽത്ത് ഓഫീസർ പി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

ഐടിസി അടക്കമുള്ള പ്രമുഖ സിഗരറ്റ് കമ്പനികളുടെ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പഴയ വലിപ്പത്തിലുള്ള ചിത്രം ചേർത്ത ലക്ഷക്കണക്കിന് പാക്കറ്റുകളാണ് മാർച്ച് അവസാനിക്കുമ്പോൾ വിപണിയിലുണ്ടായിരുന്നത്. ഇതത്രയും പിൻവലിക്കുമ്പോൾ കോടികളുടെ നഷ്ടമാണ് കമ്പനികൾക്കുണ്ടാകുക. ഈ നഷ്ടം ഒഴിവാക്കാൻ സിഗരറ്റ് ഭീമന്മാർ പഴയ സ്റ്റോക്ക് പിൻവലിക്കാതെ മാർക്കറ്റിൽ നിലനിർത്തി. അത് മുഴുവൻ വിറ്റുതീരുന്നതു വരെ കാത്തിരുന്നു. കേരളത്തിൽ ഇപ്പോഴും വിവിധ കമ്പനികളുടെ പഴയ സിഗരറ്റ് പാക്കറ്റിന്റെ വിൽപ്പന നിർബാധം തുടരുകയാണ്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ആരോഗ്യവകുപ്പ് റെയ്ഡുമായി മുന്നിട്ടിറങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP