Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ 15% വർധനവ്; ജനിതക വൈകല്യങ്ങൾ, മാനസിക വെല്ലുവിളികൾ, ആർത്തവ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്കും പരിരക്ഷ ഉറപ്പാക്കും; തീരുമാനം ഐആർഡിഎയുടെ നിർദ്ദേശത്തിന് പിന്നാലെ; നേരത്തേ പ്രീമിയം അടച്ചവർ അധിക തുക നൽകേണ്ടിവരും

ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ 15% വർധനവ്; ജനിതക വൈകല്യങ്ങൾ, മാനസിക വെല്ലുവിളികൾ, ആർത്തവ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്കും പരിരക്ഷ ഉറപ്പാക്കും; തീരുമാനം ഐആർഡിഎയുടെ നിർദ്ദേശത്തിന് പിന്നാലെ; നേരത്തേ പ്രീമിയം അടച്ചവർ അധിക തുക നൽകേണ്ടിവരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ആരോഗ്യ ഇൻഷുറൻസിനുള്ള പ്രീമിയം നിരക്കിൽ 15% വരെ വർധന ഉണ്ടായേക്കും. ജനിതക വൈകല്യങ്ങൾ, മാനസിക വെല്ലുവിളികൾ, ആർത്തവ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്കും പരിരക്ഷ ഉറപ്പാക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ഡവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നിർദേശിച്ചതിനു പിന്നാലെയാണിത്. ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള പുതിയ പ്രീമിയം തുകയിൽ ഈ മാറ്റം പ്രതിഫലിക്കും.

അതേസമയം, ഈ മാസം നൽകിയ പോളിസികളിൽ അടക്കം ഐആർഡിഎ നിഷ്‌കർഷിക്കുന്ന മുഴുവൻ ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിരക്ഷ നൽകാൻ ഇനി കമ്പനികൾക്കു ബാധ്യതയുണ്ട്. നേരത്തേ പ്രീമിയം അടച്ചവർ അധിക തുക നൽകേണ്ട സാഹചര്യവും ഉണ്ടാവാം. രോഗങ്ങളുടെ എണ്ണവും ചെലവു വർധിച്ചതും കണക്കിലെടുത്താൽ പ്രീമിയം നിരക്ക് 10- 15%കൂടുമെന്ന് ഇൻഷുറൻസ് കമ്പനികൾ സൂചിപ്പിച്ചു. മാനസിക വെല്ലുവിളി സംബന്ധിച്ച ചികിത്സകൾ ഇൻഷുറൻസ് പരിധിയിൽ നിന്ന് ഒഴിവാക്കുന്നതായി പരാതിയുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണു ശാരീരിക രോഗ ചികിത്സകൾക്കു നൽകുന്ന പരിരക്ഷയുടെ അതേ മാനദണ്ഡം അനുസരിച്ചു മാനസികാരോഗ്യ ചികിത്സയ്ക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നു ഐആർഡിഎ നിർദേശിച്ചത്. ഇതു മറ്റു രോഗങ്ങൾക്കു നൽകുന്ന ചികിത്സാ പരിരക്ഷയെക്കാൾ ചെലവേറിയതാണെന്ന വാദത്തിലാണു പ്രീമിയം നിരക്കിലെ മാറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP