Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്തിൽ പറക്കാത്തതു കൊണ്ട് എറണാകുളം സംഭവം പോലെ ലൈവ് ആയില്ലെന്ന് മാത്രം; പ്രജീഷിന്റെ ജീവിതം ഉയർത്തെഴുനേൽപ്പിച്ചത് നാല് ജീവിതങ്ങളെ

വിമാനത്തിൽ പറക്കാത്തതു കൊണ്ട് എറണാകുളം സംഭവം പോലെ ലൈവ് ആയില്ലെന്ന് മാത്രം; പ്രജീഷിന്റെ ജീവിതം ഉയർത്തെഴുനേൽപ്പിച്ചത് നാല് ജീവിതങ്ങളെ

കൊച്ചി: തിരുവനന്തപുരത്തു നിന്നും വിമാനത്തിൽ കൊച്ചിയിൽ ഹൃദയം എത്തിച്ച് ശസ്ത്രക്രിയ വിജയകമാക്കിയ വാർത്ത മാദ്ധ്യമങ്ങളിലെല്ലാം വലിയ തോതിൽ ഇടം പിടിച്ചിരുന്നു. മുഖ്യമന്ത്രിയും പൊലീസും എല്ലാവരും ഇടപെട്ട സംഭവം വലിയ തോതിലാണ് മാദ്ധ്യമങ്ങളിൽ ആഘോഷമാക്കിയത്. അത്രയ്‌ക്കൊന്നും മാദ്ധ്യമശ്രദ്ധ കിട്ടിയില്ലെങ്കിലും പ്രജീഷ് എന്ന യുവാവിന്റെ ജീവിതം കൈപിടിച്ച് ഉയർത്തിയത് നാല് ജീവിതങ്ങളെയാണ്. കണ്ണൂർ എടയന്നൂർ തിരുവാതിര വീട്ടിൽ പത്മനാഭൻ നായരുടെയും ഗിരിജയുടെയും മകനായ പ്രജീഷ് (33) ആണ് നാല് പേർക്ക് പുതുജീവൻ പകർന്ന് യാത്രയായത്.

ശബ്‌നയും ഷാബു എന്നി യുവത്വങ്ങൾ ഉൾപ്പെടെ നാലു പേർക്കാണു പ്രജീഷ് പുതുജീവിതം നൽകിയത്. ഹൃദയം, കരൾ, രണ്ടു വൃക്കകൾ, പാൻക്രിയാസ്, നേത്രപടലം എന്നിവയാണു പ്രജീഷിന്റെ ബന്ധുക്കൾ ദാനം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണു മസ്തിഷ്‌കാഘാതത്തെ തുടർന്നു പ്രജീഷിനെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചത്. വ്യാഴാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. പ്രജീഷിന്റെ കരൾ അമൃതയിലും ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിലും രണ്ടു പേർക്കായി മാറ്റിവച്ചു. ഈ ശസ്ത്രക്രിയകൾ വിജയമായി. നാല് അവയവങ്ങൾ ഒരേസമയം മാറ്റി അമൃതയിൽ നടത്തിയ ശസ്ത്രക്രിയയും അപൂർവമായി. ഡോ. പ്രവീൺ വർമ, ഡോ. സുധീന്ദ്രൻ എന്നിവർ നേത!ൃത്വം നൽകി.

പാൻക്രിയാസ്, വൃക്ക എന്നിവ സ്വീകരിച്ച പാലക്കാട് കുമരംപുത്തൂർ മുഹമ്മദ് അലിയാരുടെ മകൾ ശബ്‌ന, ഹൃദയം സ്വീകരിച്ച മൂവാറ്റുപുഴ രണ്ടാർകര മണലിൽ വീട്ടിൽ ഷാബു എന്നിവർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ഇരുപത്തൊൻപതുകാരിയായ ശബ്‌നയുടെ ജീവിതം 15ാം വയസിൽ ബാധിച്ച പ്രമേഹം മൂലം തകർന്ന അവസ്ഥയിലായിരുന്നു. രണ്ട് അവയവങ്ങൾ ഒരുമിച്ചു മാറ്റിവയ്‌ക്കേണ്ടതിനാൽ ശസ്ത്രക്രിയ നീണ്ടുപോയി. ഒരു വർഷമായി പൂർണമായും ഡയാലിസിസിലാണ് മുന്നോട്ടുപോയത്.

കേരളത്തിലെ രണ്ടാമത്തെ പാൻക്രിയാസ് മാറ്റ ശസ്ത്രക്രിയകൂടിയാണ് അമൃത ആശുപത്രിയിൽ നടന്നത്. കേബിൾ ഓപ്പറേറ്ററായ ഷാബു ചെറിയ വരുമാനവുമായി കുടുംബത്തെ മുന്നോട്ടു നയിക്കുമ്പോഴാണ് മജ്ജയിൽ കാൻസറുണ്ടായത്. തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലൂടെ ഇതിൽനിന്നു മുക്തനായി. പിന്നാലെ ഹൃദ്രോഗമെത്തി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സ ആരംഭിച്ചത് നാട്ടുകാരുടെ കൂടി സഹായത്തോടെയാണ്. പ്രജീഷിന്റെ ഹൃദയമാണ് ഇനി ഷാബുവിൽ തുടിക്കുക. മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ യു.ആർ ബാബു ചെയർമാനും ആവോലി പഞ്ചായത്ത് അഗം മിനിമോൾ രാജീവ് കൺവീനറായും ഷാബുവിനെ സഹായിക്കാൻ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. മൂവാറ്റുപുഴ കാനറാ ബാങ്കിൽ അക്കൗണ്ട് (0714101064960) തുറന്നു. ഐഎഫ്എസ് കോഡ്: CNRB0000714.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP