Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പകൽ മുഴുവനും കൊടുംചൂട്; പുലർകാലമായാൽ കോടമഞ്ഞ്: അത്ഭുതപ്പെട്ട് നാട്ടുകാർ

പകൽ മുഴുവനും കൊടുംചൂട്; പുലർകാലമായാൽ കോടമഞ്ഞ്: അത്ഭുതപ്പെട്ട് നാട്ടുകാർ

സ്വന്തം ലേഖകൻ

കാസർകോട്: പകൽ മുഴുവനും കൊടുംചൂടാണെങ്കിലും പുലർകാലമായാൽ കോടമഞ്ഞാണ് കാസർകോഡ് അനുഭവപ്പെടുന്നത്. നാളിതു വരെ കാണാത്ത ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ആർദ്രതാ വ്യതിയാനം കാരണമാണെന്നു കാലാവസ്ഥാ നിരീക്ഷകർ. പകൽ ചൂട് കൂടുകയും രാത്രി ചൂടിന്റെ അളവ് കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

താപനിലയിലുള്ള ഈ മാറ്റം ആർദ്രതയുടെ വ്യതിയാനത്തിനും കോട രൂപപ്പെടുന്നതിനും കാരണമാവുന്നു. ചൂടിലെ വ്യതിയാനം മൂലം അന്തരീക്ഷത്തിൽ ബാഷ്പ രൂപത്തിൽ കിടക്കുന്ന ജലം കണിക രൂപത്തിലേക്കു വഴിമാറുന്ന സമയത്താണ് കോട രൂപപ്പെടുന്നതെന്ന് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസി.പ്രഫസർ പി.കെ രതീഷ് പറഞ്ഞു. ഇന്നലെ രാവിലെ എട്ടുവരെയും കോടമഞ്ഞ് അന്തരീക്ഷത്തിൽ നിലനിന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP