Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

' സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ 168 സർക്കാർ ആശുപത്രികൾക്ക് നാശം സംഭവിച്ചു';120 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക വിവരം; 22 ആശുപത്രികൾ പൂർണമായും ഉപയോഗ ശൂന്യമാവുകയും 50 എണ്ണത്തിന് വലിയ രീതിയലും 96 ആശുപത്രികൾക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ ഷൈലജ ടീച്ചർ

' സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ 168 സർക്കാർ ആശുപത്രികൾക്ക് നാശം സംഭവിച്ചു';120 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക വിവരം;  22 ആശുപത്രികൾ പൂർണമായും ഉപയോഗ ശൂന്യമാവുകയും 50 എണ്ണത്തിന് വലിയ രീതിയലും 96 ആശുപത്രികൾക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ ഷൈലജ ടീച്ചർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ വിറപ്പിച്ച പ്രളയക്കെടുതയിൽ നിന്നും കരകയറി വരുമ്പോൾ വൻ നഷ്ടങ്ങളുടെ കണക്കാണ് കേൾക്കേണ്ടി വരുന്നത്. കടുത്ത പ്രളയത്തിൽ 168 സർക്കാർ ആശുപത്രികൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറയുന്നു. 22 ആശുപത്രികളാണ് പൂർണമായും ഉപയോഗ ശൂന്യമായത്. 96 ആശുപത്രികൾക്ക് ഭാഗികമായും 50 ആശുപത്രികൾക്ക് വലിയ തോതിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 120 കോടിയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി കെട്ടിടങ്ങൾക്ക് 80 കോടി രൂപയുടേയും ഉപകരണങ്ങൾക്ക് 10 കോടി രൂപയുടേയും ഫർണിച്ചറുകൾക്ക് 10 കോടി രൂപയുടേയും മരുന്നുകൾക്ക് 20 കോടി രൂപയുടേയുമാണ് നാശനഷ്ടമുണ്ടായത്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ നഷ്ടം പൂർണമായും കണക്കാക്കാൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ എൻ.എച്ച്.എം. എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലാണ് കെട്ടിടങ്ങളുടെ കണക്കെടുത്തത്. ഈ കണക്കുകൾ എൻ.എച്ച്.എം. ചീഫ് എഞ്ചിനീയറുടെ മേൽനോട്ടത്തിലാണ് ക്രോഡീകരിക്കുന്നത്.മെഡിക്കൽ ഉപകരണങ്ങളുടേയും മരുന്നുകളുടേയും കണക്കെടുത്തത് കെ.എം.എസ്.സി.എൽ. മുഖേനയാണ്.തകർന്ന ആശുപത്രികൾക്ക് പകരം വാടക കെട്ടിടത്തിൽ ആശുപത്രികൾ തുടർന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ചില അഭ്യൂദയകാക്ഷികൾ ആശുപത്രികൾ പുതുക്കി പണിയുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്.ആശുപത്രികൾ പുനസൃഷ്ടിക്കാനായി വലിയ ഏജൻസികൾ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.വിവിധ ജില്ലകളിലായി ഉപയോഗ്യമല്ലാത്ത 22 ആശുപത്രികളുടെ പുനർനിർമ്മാണത്തിന് മാത്രം 50.05 കോടി രൂപയുടെ ചെലവ് വരും.

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ബ്ലോക്ക് അത്യാഹിത വിഭാഗം പൂർണമായും തകർന്നു.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കൊല്ലം മൺട്രോതുരുത്ത്, ആലപ്പുഴ ജില്ലയിലെ കുപ്പപ്പുറം, മുട്ടാർ, നീലംപേരൂർ, തകഴി, കടമ്പൂർ, കോട്ടയം ജില്ലയിലെ അയ്മനം, മലപ്പുറത്തെ ഇരിങ്ങല്ലൂർ, കോഴിക്കോട്ടെ കക്കോടി, കണ്ണൂരിലെ വള്ളിത്തോട്, മേക്കുന്ന് എന്നിവയും ആലപ്പുഴ ജില്ലയിലെ വെളിയനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും പൂർണമായും ഉപയോഗശൂന്യമായി.വലിയ തോതിൽ കേടുപാട് പറ്റിയ 50 ആശുപത്രികളുടെ പുനരുദ്ധാരണത്തിന് 20.30 കോടി ചെലവാകും. ഇടുക്കി ജില്ലാ ആശുപത്രി, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികളായ തൃശൂർ ചാലക്കുടി, ഇടുക്കി കട്ടപ്പന, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കൊല്ലം കിളികൊല്ലൂർ,ആലപ്പുഴ തകഴി, കാവാലം, ബുദ്ധനല്ലൂർ, എറമാലിക്കര, പാണ്ടനാട്, കോട്ടയം അയ്മനം, പാറാമ്പുഴ, ഉദയനാർപുരം, ഇടുക്കി കെ.പി. കോളനി, കാമാക്ഷി, പെരുവണ്ണത്താനം, തൃശൂർ പടിയൂർ, പറപ്പുകര, തൈക്കാട്, മുപ്പാലിയം, മലപ്പുറം വഴക്കാട്, വയനാട് പൊഴുതാനം,

കണ്ണൂർ പള്ളിക്കുന്ന് എന്നിവയ്ക്കും സബ് സെന്ററുകളായ കോട്ടയം പറമ്പുവാരെ, ചെങ്ങളം, കുമരകം സൗത്ത്, കുമരകം നോർത്ത്, അട്ടിപീടിക, ആറ്റിൻകര, വടയാർ, പാരിപ്പ്, കുമ്മനം, അയ്മനം ഈസ്റ്റ്, കുടമാളൂർ, വടക്കേമുറി, പള്ളിയാട്, ഇടുക്കി പശുപാറ, ആനപ്പാലം, മത്തായിപ്പാറ, എൻ.ആർ. സിറ്റി, തൃശൂർ മടയിക്കോണം, വെള്ളഞ്ചിറ, ബ്രഹ്മകുളം, നൂറടി, വയനാട് മാടൻകുന്ന്,മലപ്പുറം ചെവായൂർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ ആലപ്പുഴ ചെമ്പുപുറം, ഇടുക്കി വണ്ടിപ്പെരിയാർ, കുടുംബാരോഗ്യ കേന്ദ്രമായ ഇടുക്കി കഞ്ഞിയാർ, അപ്പർ പ്രൈമറി ഹെൽത്ത് സെന്റർ തൃശൂർ ആനപ്പുഴ, കണ്ണൂർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നവയ്ക്കാണ് വലിയ രീതിയിൽ കേടുപാടുണ്ടായത്.

ഭാഗീകമായ രീതിയിൽ കേടുപാടുണ്ടായ 96 ആശുപത്രികളുടെ നവീകരണത്തിനായി 9.65 കോടി ചെലവാകും. കൊല്ലം പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, പത്തനംതിട്ട പമ്പ ഗവ. ഡിസ്പെൻസറി,എറണാകുളം നോർത്ത് പരവൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി എന്നിവയ്ക്കും വിവിധ ജില്ലകളിലായി 21 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും 5 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്കും 7 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും 60 സബ് സെന്ററുകൾക്കുമാണ് കേടുപാട് പറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP