Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാറിൽ താപനില പൂജ്യത്തിന് താഴെ തുടരുമ്പോഴും സഞ്ചാരികളുടെ എണ്ണം ഇരട്ടിക്കുന്നു; വാട്ടർ സ്‌കൂട്ടറിൽ ഉല്ലസിക്കാനായി മാട്ടുപ്പട്ടിയിലെത്തുന്നവർക്ക് ലഭിക്കുന്നത് പുത്തൻ അനുഭൂതി; എത്തുന്നവരിൽ അധികവും തമിഴ്‌നാട്ടിൽ നിന്നുള്ളവർ

മൂന്നാറിൽ താപനില പൂജ്യത്തിന് താഴെ തുടരുമ്പോഴും സഞ്ചാരികളുടെ എണ്ണം ഇരട്ടിക്കുന്നു; വാട്ടർ സ്‌കൂട്ടറിൽ ഉല്ലസിക്കാനായി മാട്ടുപ്പട്ടിയിലെത്തുന്നവർക്ക് ലഭിക്കുന്നത് പുത്തൻ അനുഭൂതി; എത്തുന്നവരിൽ അധികവും തമിഴ്‌നാട്ടിൽ നിന്നുള്ളവർ

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: തുടർച്ചയായി നല്ല തണുപ്പുള്ള ദിവസങ്ങൾ സഞ്ചാരികൾക്ക് നൽകി റെക്കോർഡിഡാനുള്ള നീക്കലാണെന്ന് മൂന്നാറെന്ന് ഇവിടെ വരുന്നവർക്ക് തോന്നും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇവിടത്തെ സഞ്ചാരികളുടെ എണ്ണം വർധിച്ചത് ഇതിനുള്ള ഉത്തമ ഉദാഹരണമാണ്. മാത്രമല്ല ഇപ്പോൾ മൂന്നാറിലെ തണുപ്പാസ്വദിക്കാൻ എത്തുന്നവരിൽ അധികവും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്നാണ് വിവരം. തമിഴ്‌നാട്ടിൽ പൊങ്കൽ അവധി തുടങ്ങിയതും തണുപ്പ് ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെത്തിയതുമാണ് രണ്ടുദിവസമായി തിരക്കു വർധിക്കാൻ കാരണം. ടൗൺ, മാട്ടുപ്പട്ടി റോഡ്, രാജമല അഞ്ചാംമൈൽ, റോസ്ഗാർഡൻ, പഴയമൂന്നാർ എന്നിവിടങ്ങളിൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് ശനി, ഞായർ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.

തുടർച്ചയായ പതിന്നാലാം ദിവസവും മൂന്നാറിലും തോട്ടംമേഖലയിലും തണുപ്പു തുടരുകയാണ്. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ താപനില രണ്ടിലേക്ക് ഉയർന്നെങ്കിലും ചെണ്ടുവര, തെന്മല, ചിറ്റുവര, കുണ്ടള എന്നിവിടങ്ങളിൽ പൂജ്യത്തിനുതാഴെ തുടരുകയാണ്. മിക്ക എസ്റ്റേറ്റുകളിലും മഞ്ഞുവീഴ്ചയും ശക്തമാണ്. തണുപ്പു തുടരുന്നതിനാൽ വരുംദിവസങ്ങളിലും സഞ്ചാരികളുടെ വരവു പ്രതീക്ഷിക്കുകയാണ് വിനോദസഞ്ചാര മേഖല.

മാട്ടുപ്പട്ടിയിലെത്തുന്ന സഞ്ചാരികൾക്ക് ഇനിമുതൽ ജെസ്‌കിയിൽ (വാട്ടർ സ്‌കൂട്ടർ) യാത്രചെയ്ത് ഉല്ലസിക്കാം. സംസ്ഥാന വൈദ്യുതി വകുപ്പിനു കീഴിലുള്ള ഹൈഡൽ ടൂറിസം, സ്വകാര്യസംരംഭകരായ ഫ്‌ളാഷ് അഡ്വഞ്ചേഴ്‌സ് സ്പോർട്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജെസ്‌കി സർവീസ് തുടങ്ങിയത്. രണ്ടുപേർക്ക് അഞ്ഞൂറു രൂപയാണ് ഒരു റൗണ്ട് സവാരി നടത്തുന്നതിന് ഈടാക്കുന്നത്. ഓടിക്കാനറിയാവുന്ന സഞ്ചാരികൾക്ക് തനിയെ ഓടിക്കാം. അല്ലാത്തവർക്ക് ഡ്രൈവറുടെ സേവനം ലഭ്യമാണ്. മാട്ടുപ്പട്ടി ജലാശയത്തിൽ ശനിയാഴ്ച ആരംഭിച്ച ജെസ്‌കി സർവീസ് എസ്.രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. രണ്ട് ജെസ്‌കിയാണ് സവാരിക്കായി എത്തിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP