Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക സാധ്യത; ബുധനാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ചില പ്രദേശങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക സാധ്യത; ബുധനാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ചില പ്രദേശങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വരുന്ന നാല് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ചൊവ്വാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്പ്രഖ്യാപിച്ചത്. ബുധനാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് മലപ്പുറം ജില്ലകളിലാണ് അലർട്ട്. വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നിലും കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴയുണ്ടാവുമെന്നാണ് പ്രവചനം.വരും ദിവസങ്ങളിൽ സംസ്ഥാനത്തെ തീര മേഖലയിൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മുന്നറിയിപ്പില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP