Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശക്തമായ കാറ്റിലും മഴയിലും കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു; റോഡുകളിൽ വെള്ളക്കെട്ട്; മരങ്ങൾ വീണ് ഗതാഗത തടസ്സവും; ചാലക്കുടിയിൽ വ്യാപക നാശനഷ്ടം

ശക്തമായ കാറ്റിലും മഴയിലും കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു; റോഡുകളിൽ വെള്ളക്കെട്ട്; മരങ്ങൾ വീണ് ഗതാഗത തടസ്സവും; ചാലക്കുടിയിൽ വ്യാപക നാശനഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: ചാലക്കുടിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നഗരത്തിൽ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ശക്തമായ കാറ്റിൽ പലയിടത്തും കെട്ടിടങ്ങളുടെ മേൽകൂരകൾ തകർന്നു.

വൈകിട്ട് അഞ്ചേകാലോടുകൂടിയാണ് ചാലക്കുടിയിൽ മഴ ശക്തമായത്. വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മേൽക്കൂരകൾ ഇളകിവീഴുന്ന അവസ്ഥയുണ്ടായി. റോഡിലേക്ക് മേൽക്കൂര ഇളകിവീണ് ചാലക്കുടി നഗരത്തിൽ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. മഴ കനത്തത് വാഹനാപകടങ്ങൾക്കും കാരണമാകുന്ന സ്ഥിതിയുമുണ്ടായി. ചാലക്കുടി സ്വകാര്യ ബസ് സ്റ്റാൻഡിനുമുന്നിലേക്ക് വലിയ മരം കടപുഴകി വീണത് ബസുകൾക്ക് മാർഗതടസ്സമുണ്ടാക്കി. ഇതോടൊപ്പം രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP