Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; പീരുമേട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മുണ്ടക്കയത്ത് ഇളങ്കാട്, മ്ലാങ്ങര, ഏന്തയ്യാർ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ

കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; പീരുമേട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മുണ്ടക്കയത്ത് ഇളങ്കാട്, മ്ലാങ്ങര, ഏന്തയ്യാർ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ


ഇടുക്കി: കനത്ത മഴയെത്തുടർന്ന് പീരുമേട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള, അങ്കണവാടി ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇടുക്കി കലക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിൽ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. പീരുമേട് താലൂക്കിൽ മാത്രം 174 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. കൊട്ടാരക്കര -ദിണ്ഡിഗൽ ദേശീയപാതയിൽ പലയിടത്തും മണ്ണിടിഞ്ഞും മരം കടപുഴകിവീണും ഗതാഗതം സ്തംഭിച്ചു.

ഇടുക്കി 50.2 മില്ലീമീറ്റർ, ഉടുമ്പൻചോല 37 മില്ലീമീറ്റർ, തൊടുപുഴ 34.9 മില്ലീമീറ്റർ, ദേവികുളം 28.5 മില്ലീമീറ്റർ എന്നിങ്ങനെയാണു മറ്റു താലൂക്കുകളിൽ ഇന്നലെ രാത്രി മുതൽ ഇന്നു രാവിലെ വരെ പെയ്ത മഴയുടെ അളവ്. കോട്ടയം ജില്ലയിലും പരക്കെ മഴ ലഭിച്ചു.

മുണ്ടക്കയത്ത് ഇളങ്കാട്, മ്ലാങ്ങര, ഏന്തയാറിലുണ്ടായ ഉരുൾപൊട്ടലിൽ റോഡിലേക്ക് പാറകൾ വീണ് ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. കനത്ത മഴയിൽ കോട്ടയം മുണ്ടക്കയത്ത് ഉരുൾപൊട്ടി. ഇളങ്കാട്, മ്ലാങ്ങര, ഏന്തയാറിലാണ് ഉരുൾപൊട്ടിയത്. വ്യാപകകൃഷിനാശവുമുണ്ടായി. കൃഷിയിടങ്ങളിൽ വമ്പൻ പാറകളും ചെളിയും വന്നു നിറഞ്ഞു. മണ്ണും പാറയും വീണ് പ്രദേശത്തെ പല കിണറുകളും മൂടിപ്പോയി. റോഡുകളിലേക്കും മണ്ണിടിഞ്ഞു വീണിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലെ പല ഭാഗത്തും കനത്ത മഴ കിട്ടി. പെരിങ്ങൽകുത്ത് അണക്കെട്ട് തുറന്നുവിടാതെ തന്നെ പ്രദേശത്തെ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകി. ബുധനാഴ്ച ഉച്ച മുതൽ തുടങ്ങിയ മഴ വൈകുന്നേരത്തോടെ കനക്കുകയായിരുന്നു. വാഴച്ചാൽ, ഇട്ട്യാനി, ചാർപ്പ ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും പലയിടങ്ങളിലും കല്ലും മണ്ണും റോഡിലേക്ക് പതിക്കുകയും ചെയ്തു. റോഡിൽ ഒന്നരയടിയോളം വെള്ളമുയർന്നതോടെ അരമണിക്കൂറിലേറെ ഈ മേഖലയിൽ ഗതാഗതം തടസപ്പെട്ടു.
മഴ കുറഞ്ഞശേഷമാണ് വനപാലകർ റോഡിലെ തടസങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP