Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വടക്കൻ കേരളത്തിലെ ശക്തമായ മഴയിൽ ഒരു മരണം; കുപ്പാടി സ്വദേശി കരീം മരിച്ചത് മണ്ണിടിഞ്ഞ് വീണ്; കുറിച്യർ മലയിലെ ഉരുൾപൊട്ടലിൽ തകർന്നത് പാലവും പൈപ്പുകളും; ഓഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട്; മലയോര മേഖലയും തീരപ്രദേശവും ഭീതിയിൽ

വടക്കൻ കേരളത്തിലെ ശക്തമായ മഴയിൽ ഒരു മരണം; കുപ്പാടി സ്വദേശി കരീം മരിച്ചത് മണ്ണിടിഞ്ഞ് വീണ്; കുറിച്യർ മലയിലെ ഉരുൾപൊട്ടലിൽ തകർന്നത് പാലവും പൈപ്പുകളും; ഓഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട്; മലയോര മേഖലയും തീരപ്രദേശവും ഭീതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴ. ഇന്ന് ഉച്ചക്ക് ശേഷം കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വയനാട് അമ്പലവയൽ നെല്ലാറച്ചാലിൽ മണ്ണിടിഞ്ഞ് വീണ് സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശി കരീം ആണ് മരിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് തുടർച്ചയായി ഉരുൾപൊട്ടിയ പൊഴുതനയിലെ കുറിച്യർ മലയിൽ മണ്ണിടിച്ചിലുണ്ടായി. കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകർന്നു. സമീപത്തെ എസ്റ്റേറ്റിലേക്ക് പോകുന്ന പാലം ഒലിച്ചുപോയി. അട്ടപ്പാടിയിൽ ഷോളയൂർ - കോഴിക്കൂടം റോഡിൽ മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. വയലൂർ - ചിറ്റൂർ റോഡിലും മണ്ണിടിച്ചിലുണ്ടായി. വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്. നെല്ലിയാമ്പതി, പട്ടാമ്പി മേഖലയിൽ ശക്തമായ മഴയാണ്. താമരശ്ശേരി അടിവാരത്ത് പുഴയിൽ വീണ് കാണാതായ ചേളാരി സ്വദേശി പ്രജീഷിന്റെ മൃതദേഹം കൈതപ്പൊയിലിന് സമീപത്തു നിന്ന് കണ്ടെത്തി. ചാലിയാർ, ഇരുവഴഞ്ഞി പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. നിലമ്പൂർ ചാലിയാറിലും ജലനിരപ്പ് ഉയർന്നു.

കനത്ത മഴയിൽ കോഴിക്കോട് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മാവൂർ റോഡിൽ നിരവധി കടകളിൽ വെള്ളംകയറി. പയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ഭീഷണിയിലാണെന്നാണ് റിപ്പോർട്ട്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പല ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഓഗസ്റ്റ് ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടൽ, പശ്ചിമബംഗാളിന്റെ തീരപ്രദേശം എന്നിവിടങ്ങളിലായി രൂപപ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

ഓഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിൽ 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ:

ഓഗസ്റ്റ് ആറ്- എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്
ഏഴ്- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ്
എട്ട്- എറണാകുളം
ഒമ്പത്- എറണാകുളം, പാലക്കാട്, കണ്ണൂർ
പത്ത്- എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം കണ്ണൂർ, കാസർഗോഡ്

ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ:

ഓഗസ്റ്റ് ആറ്- മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ഏഴ്- എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
എട്ട്- തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഒമ്പത്- ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP