Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ നാളെ രാവിലെ വരെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരമേഖലയിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ നാളെ രാവിലെ വരെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരമേഖലയിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ നാളെ രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളയും സംസ്ഥാനവ്യാപകമായി ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകും. കേരളത്തിലും ലക്ഷ്വദ്വീപിലുമുള്ള തീരമേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. ഇത് ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് സഞ്ചരിക്കുകകയാണ്. ഇന്നലെ തലസ്ഥാനത്ത് റെക്കോർഡ് മഴയാണ് കിട്ടിയത്. പത്ത് സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. അറബിക്കടലിൽ ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിന്റെ പരിസരഭാഗത്തും ന്യൂനമർദ്ദം വികാസം പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് രാത്രിയോടെയോ നാളെയോ ശക്തി പ്രാപിച്ച് യെമൻ ഭാഗത്തേക്ക് ന്യൂനമർദ്ദം നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം. അതുപോലെ ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിന്റെയും ഇടയിലുള്ള ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതും ഒഴിവാക്കാൻ മുന്നറിയിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP