Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂർ മലയോരമേഖകളിൽ അതിശക്തമായ മഴ; ഉളിക്കൽ, പയ്യാവൂർ, ആറളം, തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായ ഉരുൾപൊട്ടൽ; പയ്യാവൂർ മേഖലയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു; പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ ശശിപ്പാറ റോഡ് ഒലിച്ചു പോയി

കണ്ണൂർ മലയോരമേഖകളിൽ അതിശക്തമായ മഴ; ഉളിക്കൽ, പയ്യാവൂർ, ആറളം, തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായ ഉരുൾപൊട്ടൽ; പയ്യാവൂർ മേഖലയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു; പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ ശശിപ്പാറ റോഡ് ഒലിച്ചു പോയി

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോരമേഖകളിൽ അതിശക്തമായ മഴ. ഉളിക്കൽ, പയ്യാവൂർ, ആറളം, വഞ്ചിയം, ആടാംപാറ, കാപ്പിമല തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായ ഉരുൾപൊട്ടൽ. പയ്യാവൂർ മേഖലയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ ശശിപ്പാറ റോഡ് ഒലിച്ചു പോയി .കേരള കർണാടക അതിർത്തിയിലെ പേരട്ട ഉപദേശികുന്നിലും, ഉളിക്കൽ കാലാങ്കിയിലും , ആറളം ഉൾവനത്തിലും ഉരുൾപൊട്ടി വാഹന ഗതാഗതം നിലച്ചു. മേഖല ഒറ്റപെട്ടു.

പാലങ്ങൾ വെള്ളത്തിനടിയിലായി. വട്ട്യാംതോട് പാലം, മണിക്കടവ് ചപ്പാത്ത് പാലം, വയത്തൂർപാലം, മാട്ടറ പാലങ്ങൾ വെള്ളത്തിനടിയിലായി. ടൗണിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. മണിക്കടവ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ ഇംപ്രൂവ് മെന്റ് പരീക്ഷ നടക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾക്കെത്താൻ കഴിയില്ല. ഇന്നലെ വൈകുന്നേരം മേഖലയിൽ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. പേരട്ട തൊട്ടിൽപാലം ഉപദേശിക്കുന്ന് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി .

തോടുകളെല്ലാം നിറഞ്ഞൊഴുകുകയാണ്. മാക്കൂട്ടം വനത്തിനോട് ചേർന്നുള്ള ഉപദേശിക്കുന്നിൽ ഉരുൾപൊട്ടിയതനാൽ ഇരിട്ടിയിൽ നിന്നും വീരാജ് പേട്ടയിലേക്കുള്ള സമാന്തര ജീപ്പ് സർവീസ് നിർത്തി വെച്ചു. ആറളം ഫാം റോഡ്കീഴ്പ്പള്ളി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. ഇരിട്ടി പേരാവൂർ റൂട്ടിൽ പയഞ്ചേരിമുക്കിലും വെള്ളം കയറിയിട്ടുണ്ട്. മാക്കൂട്ടം വനമേഖലയും ഉരുൾപൊട്ടൽ ഭീതിയിലാണ്. മേഖലയിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് തഹസീൽദാർ കെ.കെ . ദിവാകരൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

സംസ്ഥാന അതിർത്തിയോടു ചേർന്ന കർണാടക വനത്തിലും അതിർത്തി ഗ്രാമങ്ങളിലും പലയിടങ്ങളിൽ ഉരുൾപൊട്ടി വൻ നാശനഷ്ടം. അതിർത്തി ഗ്രാമങ്ങളായ വഞ്ചിയം, ആടാംപാറ, ഒന്നാംപാലം എന്നിവിടങ്ങളിലാണ് നിരവധി ഉരുളുകൾ പൊട്ടിയത്. കരകവിഞ്ഞ പുഴയോരങ്ങളിൽ ഉരുൾ വെള്ളം കുത്തിയൊഴുകി ഇവിടങ്ങളിലുള്ള ഏതാനും വീടുകൾക്കും കൃഷിയിടങ്ങൾക്കുമാണ് നാശമുണ്ടായത്. പുഴയോരത്തെ കൃഷിയിടങ്ങളിൽ കൂട്ടിയിട്ടിരുന്ന തേങ്ങകൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപോയി. പൈസക്കരിപുഴയിലെ വണ്ണായിക്കടവ് പാലം വെള്ളത്തിൽ മൂടിയ നിലയിലാണ്.

പുഴയിലൂടെ ഒഴുകിയെത്തിയ വന്മരത്തടി വന്നിടിച്ച് പാലത്തിന്റെ കോൺക്രീറ്റ് കൈവരികൾതകർന്നു. വർഷങ്ങൾക്ക് മുന്പ് ഇതേപോലെ തകർന്ന കൈവരികൾ അടുത്തകാലത്ത് പുതുക്കി നിർമ്മിച്ചതായിരുന്നു. പുരയിടത്തിലും വീട്ടിലും വെള്ളം കയറിയതിനാൽ പൈസക്കരി കാലിക്കണ്ടിയിലെ കിളിച്ചുണ്ടന്മാക്കൽ കുടുംബാംഗങ്ങളെ മാറ്റി പാർപ്പിച്ചു. പ്രദേശത്തെ ജനപ്രതിനിധികളും പയ്യാവൂർ പൊലീസും സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട് മലയോരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പേമാരിതുടരുന്നു. കാപ്പി മലയിൽ ചെറിയ തോതിൽ ഉരുൾപൊട്ടി.

വട്ടയ്ക്കാട്ട് ഷിജിയുടെ കൃഷിയിടത്തിലൂടെയാണ് ഉരുൾപൊട്ടലിന് സമാനമായി വെള്ളം കുത്തിയൊഴുകിയത്.ഇതിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് വ്യക്തമല്ല. ചൊവ്വാഴ്ച ആരംഭിച്ച മഴയ്ക്ക് ബുധനാഴ്ചയും ശമനമുണ്ടായിട്ടില്ല . മലയോരത്തെ പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഇത് പല സ്ഥലത്തും ജനങ്ങളെ പരിഭ്രാന്തരാക്കി. രയരോംസ്‌കൂളിന് സമീപം പൂവൻപുഴ ജോമോന്റെ വീട്ടുമുറ്റത്ത് വെള്ളം കയറി. രയരോം കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് പുളിയിലം കുണ്ട് ഭാഗത്ത് കൃഷിയിടങ്ങളിൽ വെള്ളം കയറി.

ഈ ഭാഗത്ത് ആയിരക്കണക്കിന് നാളികേരവും മരത്തടികളും ഒഴുകി പോയി. കനത്ത മഴയാണ് ഇപ്പോഴും പെയ്യുന്നത്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും വന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി.കാപ്പി മല, മണക്കടവ് ,ഉദയഗിരി ,പരപ്പ ,കാർത്തികപുരം ,തേർത്തല്ലി ,രയരോം ,നെല്ലിപ്പാറ ,ആലക്കോട് ,കരുവൻചാൽ ,പാത്തൻ പാറ ,ആശാൻ കവല ,നടുവിൽ ,മണ്ടളം,ഒടുവള്ളി പ്രദേശങ്ങളിൽ ആണ് ശക്തമായ മഴ ഉണ്ടായത്. വൻ തുകയുടെനാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു.പല സ്ഥലങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. മഴ തുടരുന്നതിനാൽ ഈ ഭാഗത്ത് ജനങ്ങൾ പരിഭ്രാന്തരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP