Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള തീരത്തിന് 300 കിലോമീറ്റർ അകലെ അതിശക്തമായ ന്യൂനമർദ്ദം; ചുഴലിക്കാറ്റ് വടക്കോട്ടു നീങ്ങുമെങ്കിലും കേരളത്തിൽ മഴ തുടരും; രണ്ടു ദിവസമായി പെയ്യുന്ന മഴ ശമനമില്ലാതെ തുടരുന്നു; ഭൂതത്താൻകെട്ടടക്കം അണക്കെട്ടുകളിൽ പലതും നിറഞ്ഞു തുടങ്ങി; അഞ്ചു ദിവസം തുടർച്ചയായി പെരുമഴ ഉറപ്പായതോടെ എങ്ങും ആശങ്കയും ഭീതിയും മാത്രം

കേരള തീരത്തിന് 300 കിലോമീറ്റർ അകലെ അതിശക്തമായ ന്യൂനമർദ്ദം; ചുഴലിക്കാറ്റ് വടക്കോട്ടു നീങ്ങുമെങ്കിലും കേരളത്തിൽ മഴ തുടരും; രണ്ടു ദിവസമായി പെയ്യുന്ന മഴ ശമനമില്ലാതെ തുടരുന്നു; ഭൂതത്താൻകെട്ടടക്കം അണക്കെട്ടുകളിൽ പലതും നിറഞ്ഞു തുടങ്ങി; അഞ്ചു ദിവസം തുടർച്ചയായി പെരുമഴ ഉറപ്പായതോടെ എങ്ങും ആശങ്കയും ഭീതിയും മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അരബിക്കടലിൽ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ഇന്നു ചുഴലിക്കാറ്റായി വടക്കുദിശയിലേക്കു നീങ്ങും. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ന്യൂനമർദമേഖലയിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചൊവ്വാഴ്ച രാവിലെയോടെ ചുഴലിക്കാറ്റായിമാറും. 'വായു' എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്തമഴയും കാറ്റും നാശനഷ്ടം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.

കേരള തീരത്തു നിന്ന് 300 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമർദ മേഖല. ഇന്നു കൂടുതൽ വടക്കോട്ടു നീങ്ങിയ ശേഷമാകും ചുഴലിക്കാറ്റായി മാറുക. ഇതിന്റെ സ്വാധീനഫലമായി ഇന്നു വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണു സൂചന. മൽസ്യത്തൊഴിലാളികൾ തെക്കു കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരള- കർണാടക തീരങ്ങളിലും പോകരുതെന്നാണ് മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരമേഖലയിൽ കനത്ത കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.

ചൊവ്വാഴ്ച കേരള, കർണാടക തീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. ബുധനാഴ്ച വൈകുന്നേരം ഗുജറാത്ത് തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 85 കിലോമീറ്റർവരെയാവും. 13-ന് മഹാരാഷ്ട്ര തീരത്ത് 70 കിലോമീറ്റർ വേഗത്തിലും കാറ്റുവീശുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴപെയ്യാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഭൂതത്താൻകെട്ടടക്കമുള്ള പല ഡാമുകളിലും വെള്ളം നിറഞ്ഞു തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ അരുവിക്കര അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ സാധ്യതയുണ്ട്. ഡാം ഷട്ടർ തുറക്കുകയാണെങ്കിൽ കരമനയാറ്റിൽ നീരൊഴുക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാട്ടർ അഥോറിറ്റി അരുവിക്കര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

തെക്കൻ ജില്ലകളിൽ ഇന്നലെയും പരക്കെ മഴ പെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കുറവായിരുന്ന വടക്കൻ ജില്ലകളിലും ഇന്നലെ വ്യാപകമായി മഴ ലഭിച്ചു. അതേസമയം മഴക്കെടുതിയിൽ ഇന്ന് മൂലെ് പേരാണ് മരിച്ചത്. തിരുവനന്തപുരം പേട്ടയിൽ കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. എറണാകുളം കലക്ടറേറ്റ വളപ്പിലെ മരം മറിഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു. അറബിക്കടലിൽ രൂപം കൊണ്ട വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP