Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കനത്ത മഴയിലും കാറ്റിലും കോതമംഗലം കിഴക്കൻ മേഖലയിൽ വൻനാശ നഷ്ടം; മരം വീണ് നിരവധി വീടുകൾ തകർന്നു, കാറ്റിൽ നിരവധി കൃഷിയിടങ്ങൾ നശിച്ചു; വൈദുതി ബന്ധം നിലച്ചു

കനത്ത മഴയിലും കാറ്റിലും കോതമംഗലം കിഴക്കൻ മേഖലയിൽ വൻനാശ നഷ്ടം; മരം വീണ് നിരവധി വീടുകൾ തകർന്നു, കാറ്റിൽ നിരവധി കൃഷിയിടങ്ങൾ നശിച്ചു; വൈദുതി ബന്ധം നിലച്ചു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കിഴക്കൻ മേഖലയിൽ ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും താലൂക്കിൽ കനത്തനാശം. മരം വീണ് നിരവധി വീടുകൾ തകർന്നു. വൈദുതി ബന്ധം നിലച്ചു. കാറ്റിൽ നിരവധി കൃഷിയിടങ്ങൾ നശിച്ചു. പ്രദേശത്ത് നിരവധി വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു വീണു തകർന്നു. തൃക്കാരിയൂർ ഹൈക്കോട്ട് കവല പടിക്കമാലി റോഡിന് സമീപം താമസിക്കുന്ന കൊച്ചു ഞാലിൽ (കുറുങ്കര) രാമചന്ദ്രന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം വീണ് വീട് തകർന്നു.

കുത്തുകുഴി വായനശാല പടി കോട്ടൂർ ശശിയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് തകർന്നു. വൈദ്യുതി പോസ്റ്റുകൾ തകർന്നതിനാൽ തൃക്കാരിയൂർ, നെല്ലിക്കുഴി ഉൾപ്പെടെ താലൂക്കിലെമ്പാടും വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP