Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിങ്കളാഴ്ച വരെ കേരളത്തിൽ കനത്ത മഴ; ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; രാത്രികാലത്ത് മലയോര യാത്ര കുറയ്ക്കാനും നിർദ്ദേശം; ബീച്ചുകളിൽ സഞ്ചാരികൾക്ക് വിലക്ക്

തിങ്കളാഴ്ച വരെ കേരളത്തിൽ കനത്ത മഴ; ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; രാത്രികാലത്ത് മലയോര യാത്ര കുറയ്ക്കാനും നിർദ്ദേശം; ബീച്ചുകളിൽ സഞ്ചാരികൾക്ക് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇനി വരുന്നത് കനത്ത മഴയുടെ ദിവസങ്ങൾ. കരുതിയിരിക്കാൻ നിർദ്ദേശിച്ച് അധികൃതർ. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം ശക്തമയ കാറ്റുണ്ടാകാൻ സാധ്യതയില്ല.

എന്നാൽ തോരാമഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകാം. കാറ്റിന്റെ വേഗം 35-45 കിലോമീറ്റർ വേഗത്തിലാണ് പ്രവചിച്ചിട്ടുള്ളത്. ഇത് അമ്പതു കിലോമീറ്റർവരെ വേഗമാർജിക്കാം. കേരള തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും കാറ്റ് ശക്തമായേക്കാം. കേരളത്തിൽ ഒന്നുരണ്ട് മേഖലകളിൽ ഏഴിനും ജൂൺ പത്തിനും ഇടയിൽ ശക്തമായ പേമാരിയുണ്ടാകാം. ജൂൺ 11ന് സമാനമായ രീതിയിൽ കനത്ത വർഷം രണ്ട് സ്ഥലങ്ങളിൽ ഉണ്ടാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 12 മുതൽ 20 സെന്റീമീറ്റർ വരെ മഴയുണ്ടാകുമെന്നും വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രാത്രി കാലങ്ങളിൽ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം നൽകി.

തിരമാലകൾ ശക്തമാകുമെന്ന വിലയിരുത്തലിൽ ബീച്ചുകളിലെത്തുന്ന വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ ചെറുചാലുകളുടെയും തോടുകളുടെയും സമീപത്തും മരങ്ങളുടെ അടിയിലും വാഹനം പാർക്ക് ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP