Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനത്ത മഴ: ഹയർ സെക്കന്ററി ഒന്നാംവർഷ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ഹയർസെക്കന്ററി ഒന്നാം വർഷ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. ജൂലൈ 22 മുതൽ 29 ാം തീയതി വരെ പരീക്ഷകൾ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തിെന്റ പലയിടങ്ങളിലും മഴ ശക്തമായതോടെ പരീക്ഷ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ജൂലൈ 22, 23 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി ഹയർസെക്കന്ററി എക്‌സാമേഷിനേഷൻ ബോർഡ് സെക്രട്ടറി അറിയിച്ചു.

പുതുക്കിയ തീയതി പ്രകാരം ജൂലൈ 22 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷ ജൂലൈ 30നും ജൂലൈ 23 ചൊവ്വ നടക്കാനിരുന്ന പരീക്ഷ ഓഗസ്റ്റ് ഒന്നിനും നടത്തും. മറ്റ് തീയതികളിലെ പരീക്ഷകൾക്കോ ടൈംടേബിളിലോ മാറ്റമുണ്ടാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP