Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഞ്ച് ജില്ലകളിൽ തീച്ചൂട് രേഖപ്പെടുത്തുമ്പോൾ പുനലൂരും, പാലക്കാടും പടിക്ക് പുറത്ത്; അഞ്ച് ജില്ലകളിലെ പ്രതിഭാസത്തിൽ അമ്പരന്ന് കാലാനവസ്ഥാ നിരീക്ഷണ കേന്ദ്രവും; ദക്ഷിണഭാഗത്തുനിന്നുള്ള തണുത്ത വായുവിന്റെ വരവ് കുറഞ്ഞെന്നും പഠനം

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: വേനൽകാലത്തിന്റെ വരവോടെ എക്കാലത്തേയും പതിവ് തെറ്റിച്ചാണ് ഇത്തവണ കാലാവസ്ഥ പ്രവചനം നടക്കുന്നത്. മൂന്ന് വർഷമായി ചില സ്ഥലങ്ങളിൽ തീവ്ര, അതിതീവ്ര മഴ പെയ്യുന്നു രീതിയിൽ ആശങ്കയും നിലനിന്നിരുന്നു. സാധാരണ കൂടിയ ചൂട് രേഖപ്പെടുത്താറുള്ള പുനലൂരും പാലക്കാടും ഇപ്പോഴത്തെ മുന്നറിയിപ്പ് പട്ടികയിൽ ഇല്ല.അഞ്ച് ജില്ലകളിലാണ് തീച്ചൂട് പ്രതിഭാസമുണ്ടായത്. ഈ സമയത്ത് 38 ഡിഗ്രി ചൂട് അസാധാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.

ആകാശം ശൂന്യമാകുന്നതോടെ സൂര്യനിൽ നിന്നുള്ള മാരകമായ അൾട്രാവൈലറ്റ് രശ്മി (യുവി) നേരിട്ട് പതിക്കുന്നത് ചൂടിന്റെ തീവ്രത കൂട്ടുന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി കലാവസ്ഥാ വ്യതിയാനവിഭാഗം ഗവേഷകൻ ഡോ. എം.കെ.സതീഷ്‌കുമാർ പറഞ്ഞു. കൂടിയ ആർദ്രതയും കാറ്റിന്റെ കുറവും ചൂട് വർധിക്കാൻ കാരണമാണ്.

മേഘങ്ങളുണ്ടെങ്കിൽ ചൂടിന്റെയും യുവിയുടെയും അളവ് കുറയും. ഭൂമിശാസ്ത്ര, പ്രാദേശിക പരിസ്ഥിതിയിലുണ്ടായ ഗുരുതരമായ മാറ്റവും നിശ്ചിത സ്ഥലങ്ങളിൽ ചൂട് കൂടാൻ സാഹചര്യമൊരുക്കി. സാധാരണ മാർച്ച് രണ്ടാമത്തെ ആഴ്ച മുതലാണ് വേനൽമഴ ലഭിച്ചുതുടങ്ങുക.. അതിന്റെ ലഭ്യത നിരീക്ഷിച്ചാണ് വരൾച്ചാസാധ്യത വിലയിരുത്തുക. ചൂടിന്റെ ദേശതീവ്രത രേഖപ്പെടുത്തുന്നതിലൂടെ അത്തരം സങ്കേതിക വിദ്യകൾ നമ്മൾ ഉപയോഗിച്ചു തുടങ്ങിയെന്നതു നേട്ടമാണമെന്നും കലാവസ്ഥ ഗവേഷകർ വിലയിരുത്തുന്നു.

തണുത്ത വായുവിന്റെ വരവ് കുറഞ്ഞു

''ഒരേപ്രദേശത്തും ചൂട് നിലനിൽക്കുന്നതിന് പ്രകൃതിദത്തമായ ഘടകങ്ങളുണ്ട്. സൂര്യനിൽ നിന്നുള്ള ചൂടിനെക്കാൾ കൂടുതലായിരിക്കും അത് ഭൂമിയിൽതട്ടി തിരിച്ചുവരുമ്പോൾ അനുഭവപ്പെടുക. വനമേഖലയിൽ ചൂട് വലിച്ചെടുക്കാൻ സംവിധാനമുണ്ട്. മറ്റിടങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ചൂടും ഇപ്പോഴത്തെ സ്ഥിതിക്കു കാരണമാണ്. അതു പ്രാദേശിക വായുസഞ്ചാരത്തിൽ കാര്യമായ മാറ്റമുണ്ടക്കുന്നതോടെ ഭൂമിയിൽ നിന്നുള്ള ചൂടിന്റെ സ??ഞ്ചാരം തടസപ്പെട്ട് ചൂട് വർധിക്കും.

ഇത്തവണ ജനുവരിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 8 ഡിഗ്രി കൂടുതലായിരുന്നു താപനില. ദക്ഷിണഭാഗത്തുനിന്നുള്ള തണുത്ത വായുവിന്റെ ശക്തമായ വരവ് ഇപ്രാവിശ്യം ദുർബലമായതു ചൂടുവർധിക്കാൻ ഒരു പ്രധാന കാരണമാണ്. ചൂടുകൂടിയതോടെ ചക്കയും മാങ്ങയും ഉൾപ്പെടെ കുറഞ്ഞു.'' - ഡോ.എം.ജി. മനോജ് (കൊച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP