Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാഹസികതയുടെ സഹയാത്രികന് കേരളക്കരയുടെ ഒരു ബിഗ് സല്യൂട്ട്; കൊച്ചിയിൽ വമ്പൻ ഹെലികോപ്റ്റർ വീടിന് മുകളിലിറക്കി 26 പേരെ രക്ഷിച്ച് ക്യാപ്റ്റൻ പി. രാജ്കുമാർ; ഓഖി ദുരന്ത സമയത്ത് സാഹസികമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിന് രാജ്യം ശൗര്യചക്ര നൽകി ആദരിച്ചു;ഐഎൻഎസ് ഗരുഡയിലെ ഉദ്യോഗസ്ഥനായ രാജ്കുമാർ പാലക്കാട് സ്വദേശി

സാഹസികതയുടെ സഹയാത്രികന് കേരളക്കരയുടെ ഒരു ബിഗ് സല്യൂട്ട്; കൊച്ചിയിൽ വമ്പൻ ഹെലികോപ്റ്റർ വീടിന് മുകളിലിറക്കി 26 പേരെ രക്ഷിച്ച് ക്യാപ്റ്റൻ പി. രാജ്കുമാർ; ഓഖി ദുരന്ത സമയത്ത് സാഹസികമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിന് രാജ്യം ശൗര്യചക്ര നൽകി ആദരിച്ചു;ഐഎൻഎസ് ഗരുഡയിലെ ഉദ്യോഗസ്ഥനായ രാജ്കുമാർ പാലക്കാട് സ്വദേശി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : ഇനിയൊരു ജീവനും പ്രളയ ദുരിതത്തിൽ പൊലിയരുതേ എന്ന പ്രാർത്ഥനയോടെ കേരളക്കര പ്രളയക്കെടുതിയെ നേരിടുമ്പോൾ സാഹസികത നിറഞ്ഞ രക്ഷാപ്രവർത്തനത്തിലൂടെ ജനഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ് മലയാളി കൂടിയായ ക്യാപ്റ്റൻ പി. രാജ് കുമാർ. കഴിഞ്ഞ ദിവസം നാവിക സേന രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

 

നാവിക സേനയുടെ സീകിങ് 42 സി എന്ന വമ്പൻ ഹെലികോപ്റ്റർ വീടിന് മകളിലിറക്കി 26 പേരെ സാഹസികമായി രക്ഷിക്കുന്ന വീഡിയോയായിരുന്നു അത്. വീഡിയോ നിമിഷങ്ങൾക്കകം തരംഗമാവുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപുണ്ടായ ഓഖി ദുരന്തത്തിൽ പ്രതികൂല കാലാവസ്ഥയ്ക്കിടയിലും സാഹസികമായി രക്ഷാപ്രവർത്തനം നടത്തിയതിന് ക്യാപ്റ്റൻ രാജ്കുമാറിനെ രാജ്യം ശൗര്യചക്ര മെഡൽ നൽകി ആദരിച്ചിരുന്നു. കാലവർഷം കലി തുള്ളി പെയ്യുമ്പോഴും രക്ഷാ ദൗത്യത്തിൽ വ്യാപൃതനായിരുന്നു അദ്ദേഹം.കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തിലെ ഐഎൻഎസ് ഗരുഡയിലെ ഉന്നത ഉദ്യോഗസ്ഥനായ രാജ്കുമാർ പാലക്കാട് സ്വദേശിയാണ്.

ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ ഹെലികോപ്റ്ററുകളിൽ ഒന്നാണ് സീകിങ് 42 സി. ഇത്ര വലിയ ഹെലികോപ്റ്റർ മരങ്ങൾക്കും മറ്റു കെട്ടിടങ്ങൾക്കും ഇടയിലൂടെ സുരക്ഷിതമായി ഒരു വീടിനു മുകളിൽ ഇറക്കുകയെന്നത് നിസാരമല്ല. തികഞ്ഞ വൈദഗ്ധ്യമുള്ളവർക്കു മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ ഉയരത്തിൽ സ്ഥായിയായി നിർത്തി ആളുകളെ പ്രത്യേക ലോഹ റോപ്പിലൂടെ തൂക്കിയെടുക്കുകയാണെങ്കിൽ (വിൻചിങ്) സമയനഷ്ടവും ഇന്ധനനഷ്ടവും ഏറെ വലുതാണ്. ക്യാപ്റ്റൻ രാജ്കുമാറിന്റെ ധൈര്യവും കൃത്യമായ ഇടപെടലിലും രക്ഷാപ്രവർത്തനം വേഗം നടത്താൻ സഹായിച്ചു. മിനിറ്റിൽ 203 തവണയാണ് സീകിങ് കോപ്റ്ററിന്റെ ബ്ലൈയ്ഡുകൾ കറങ്ങുന്നത്. വലിയ മെയിൻ റോട്ടർ ബ്ലൈയ്ഡുകൾ (കോപ്റ്ററിനു മുകളിലെ ഫാൻ ലീഫുകൾ) ഉള്ള സീകിങ് ഹെലികോപ്റ്റർ പരിമിതസ്ഥലത്ത് താഴെ എയർക്രാഫ്റ്റ് ഹാൻഡിലിങ്ങിന് പോലും ആളില്ലാതെ സുരക്ഷിതമായി ഇറക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ളതും.

സാഹസികത നിറഞ്ഞ പ്രവർത്തികൾ എന്നും ധൈര്യപൂർവം ഏറ്റെടുത്ത വ്യക്തിയാണ് രാജ്കുമാർ. ഓഖി ദുരന്തം ഉണ്ടായപ്പോൾ കടലിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികളെ വളരെ വേഗം കണ്ടെത്താനും രക്ഷിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഈ സമയത്തെ മികച്ച പ്രവർത്തനത്തിനാണ് യുദ്ധേതരഘട്ടത്തിൽ ആത്മത്യാഗത്തോടെയുള്ള അർപ്പണത്തിനു രാജ്യം നൽകുന്ന സൈനിക ബഹുമതിയായ 'ശൗര്യചക്ര' ക്യാപ്റ്റനെ തേടിയെത്തിയത്. നിർണായക സമയങ്ങളിൽ സീകിങ്ങ് കൂടാതെ നാവികസേനയുടെ ചേതക് ഹെലികോപ്റ്ററുകൾ പറത്താനും ക്യാപ്റ്റൻ രാജ്കുമാർ വിദഗ്ധനാണ്. പ്രധാനപ്പെട്ട വിഐപികൾ വരുമ്പോൾ പലപ്പോഴും ഇദ്ദേഹത്തിനാണ് ചുമതല.ഇന്ത്യൻ നാവികസേനയുടെ കൈവശം രണ്ടു തരം സീകിങ് ഹെലികോപ്റ്ററുകളാണ് ഉള്ളത്. സീകിങ്ങ് 42 ബിയും സീകിങ് 42 സിയും. ഇതിൽ ബി ഉപയോഗിക്കുന്നത് അന്തർവാഹിനികളും കപ്പലുകളും കണ്ടെത്താനും അതിനെ നശിപ്പിക്കാനുമാണ്. സി ഉപയോഗിക്കുന്നത് സൈനികരെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും ദുരിതാശ്വാസരംഗത്ത് എയർ ആംബുലൻസ് ആയും. വിഐപി എസ്‌കോർട്ട്, സെർച്ച് ആൻഡ് റെസ്‌ക്യൂ തുടങ്ങിയ ആവശ്യങ്ങൾക്കും 42 സി ഉപയോഗിക്കുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP