Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹെൽമറ്റ് പരിശോധന 906 പേരെ മോട്ടോർവാഹനവകുപ്പ് പിടികൂടി: പിടികൂടിയവരിൽ 427 പേർ വാഹനം ഓടിച്ചവരും 479 പേർ പിന്നിലിരുന്നവരും; പിഴയിനത്തിൽ ലഭിച്ചത് 2.39 ലക്ഷം:ക്രമക്കേടുകൾ കാട്ടിയ 18 ടൂറിസ്റ്റ് ബസുകൾക്കെതിരേയും നടപടിയെടുത്തു

ഹെൽമറ്റ് പരിശോധന  906 പേരെ മോട്ടോർവാഹനവകുപ്പ് പിടികൂടി: പിടികൂടിയവരിൽ 427 പേർ വാഹനം ഓടിച്ചവരും 479 പേർ പിന്നിലിരുന്നവരും; പിഴയിനത്തിൽ ലഭിച്ചത് 2.39 ലക്ഷം:ക്രമക്കേടുകൾ കാട്ടിയ 18 ടൂറിസ്റ്റ് ബസുകൾക്കെതിരേയും നടപടിയെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്ത 906 പേരെ വ്യാഴാഴ്ച മോട്ടോർവാഹനവകുപ്പ് പിടികൂടിയതായി റിപ്പോർട്ട്. 427 പേർ വാഹനം ഓടിച്ചവരും 479 പേർ പിന്നിലിരുന്നവരുമാണ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 162 പേരെയും പിടികൂടിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പിൻസീറ്റിൽ ഹെൽമെറ്റ് ധരിക്കാത്തവരിൽനിന്ന് 2.39 ലക്ഷം രൂപ പിഴയീടാക്കി.

ആകെ 8.15 ലക്ഷം രൂപ പിഴ ഈടാക്കി. ക്രമക്കേടുകൾ കാട്ടിയ 18 ടൂറിസ്റ്റ് ബസുകൾക്കെതിരേയും നടപടിയെടുത്തു. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയ ആദ്യദിനം പൊലീസും മോട്ടോർവാഹന വകുപ്പും മുൻതൂക്കം നൽകിയത് ബോധവത്കരണത്തിനായിരുന്നു.

പല ജില്ലകളിലും പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്തതിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. 30 ശതമാനം പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ഉപയോഗിച്ചു തുടങ്ങിയെന്നാണു ആദ്യ ദിനത്തിലെ വിലയിരുത്തൽ.പൊലീസിന്റെ വാഹനപരിശോധന എസ്‌ഐയുടെ നേതൃത്വത്തിൽ വേണമെന്നാണ്‌ ഡിജിപി ഉത്തരവിറക്കിയിട്ടുള്ളത്‌. നിർത്തിയില്ലെങ്കിൽ പിന്തുടർന്ന്‌ വാഹനങ്ങൾ പിടിക്കേണ്ടായെന്നും ലാത്തി ഉപയോഗിക്കരുതെന്നും ദേഹപരിശോധന പാടില്ലെന്നും ഉത്തരവിലുണ്ട്‌.

ക്യാമറയിൽ പകർത്തിയാണ്‌ പൊലീസിന്റെ വാഹന പരിശോധന. റോഡിൽ കയറി കൈ കാണിക്കരുതെന്നും വളവിലും തിരുവിലും പരിശോധന പാടില്ലെന്നും നിർദ്ദേശമുണ്ട്‌. ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റില്ലാതെയും യാത്ര ചെയ്യുന്നവർക്ക് 500 രൂപയാണ് പിഴയായി
ഈടാക്കുന്നത്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP