Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച വെന്റിലേറ്ററുകൾ ഇന്ന് പ്രവർത്തന സജ്ജമാകും; ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടർ എസ്.സുഹാസിന്റെയും മെഡിക്കൽ കോളേജ് അധികൃതരുടെയും അഭിന്ദിച്ച് എറണാകുളം എംപി

ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച വെന്റിലേറ്ററുകൾ ഇന്ന് പ്രവർത്തന സജ്ജമാകും; ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടർ എസ്.സുഹാസിന്റെയും മെഡിക്കൽ കോളേജ് അധികൃതരുടെയും അഭിന്ദിച്ച് എറണാകുളം എംപി

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഹൈബി ഈഡൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച യന്ത്ര സാമഗ്രികളുടെ ആദ്യ ഘട്ടമായ രണ്ട് ഐ സി യു വെന്റിലേറ്ററുകൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇന്ന് പ്രവർത്തന സജ്ജമാകും.

വൈറസ് വ്യാപനം കൂടുതൽ രൂക്ഷമായി തുടങ്ങിയ സാഹചര്യത്തിൽ മാർച്ച് 23 നാണ് എംപി ഫണ്ടിൽ നിന്നും വിവിധ യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനായി തുക അനുവദിച്ചത്. ഒരു ദിവസം കൊണ്ട് തന്നെ പദ്ധതിക്ക് ഭരണാനുമതിയും ലഭ്യമാക്കിയിരുന്നു. കോവിഡ് 19 ബാധിതരുടെ നില തീരെ മോശമായാൽ അത്യാവശ്യമായി വേണ്ടത് വെന്റിലേറ്ററുകളാണ്. ഇത് പരിഗണിച്ചാണ് 7 ദിവസത്തിനുള്ളിൽ 2 വെന്റിലേറ്ററുകൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.

ഇതോടൊപ്പം തുക അനുവദിച്ച ഇ സി എം ഒ മെഷിൻ, നോൺ ഇൻ വാസിവ് വെന്റിലേറ്ററുകൾ, മൾട്ടിപാര മോണിറ്റർ വിത്ത് കാപ്‌നോഗ്രാം ആൻഡ് ഡ്യുൽ ഐ ബി പി മെഷിനുകൾ, സി ആർ റീഡർ എന്നിവ ഉടൻ എത്തിക്കുന്നതിനുള്ള നിർദ്ദേശം നല്കിയിട്ടുണ്ടെന്നും എംപി പറഞ്ഞൂ.

പ്രായമായവർക്കും കുട്ടികൾക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള വെന്റിലേറ്ററുകളാണ് സജ്ജമാകുന്നത്. രാജ്യത്ത് ആകമാനം ലോക്ക് ഡൗൺ നില നില്ല്കുന്നതിനാൽ വെന്റിലേറ്ററുകളുടെ ലഭ്യത ഏറെ പ്രയാസകരമായിരുന്നെന്ന് ഹൈബി ഈഡൻ പറഞ്ഞൂ. ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടർ എസ്.സുഹാസിന്റെയും മെഡിക്കൽ കോളേജ് അധികൃതരുടെയും പരിപൂർണ്ണ പിന്തുണ ഉണ്ടായിരുന്നതായും എംപി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP