Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കലാഭവൻ സോബിക്കെതിരായ വധഭീഷണി അന്വേഷിക്കാൻ പൊലീസിനോട് നിർദ്ദേശിച്ച് ഹൈക്കോടതി; വിദേശത്തു നിന്നും വധഭീഷണി വന്നത് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന മൊഴി നൽകിയതിന് പിന്നാലെ; ഹൈക്കോടതിയ സമീപിച്ചത് പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന്

കലാഭവൻ സോബിക്കെതിരായ വധഭീഷണി അന്വേഷിക്കാൻ പൊലീസിനോട് നിർദ്ദേശിച്ച് ഹൈക്കോടതി; വിദേശത്തു നിന്നും വധഭീഷണി വന്നത് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന മൊഴി നൽകിയതിന് പിന്നാലെ; ഹൈക്കോടതിയ സമീപിച്ചത് പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കലാഭവൻ സോബിക്കെതിരെ ഉയർന്ന വധഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പൊലീസിനു മൊഴി നൽകിയതിനെ തുടർന്നാണ് സോബിക്ക് വധഭീഷണി ഉണ്ടായത്. തനിക്കെതിരെ വധഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നും സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സോബി ജോർജ് സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം.

ബാലഭാസ്‌കർ അപകടത്തിൽ മരിച്ച ദിവസം സ്ഥലത്തു കൂടി യാത്ര ചെയ്യുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന ചിലർ രക്ഷാപ്രവർത്തനത്തിനു തയാറായിരുന്ന തന്നെ നിർബന്ധിച്ച് പറഞ്ഞയച്ചെന്നും അവിടെനിന്നു രണ്ടു പേർ ഓടി രക്ഷപെടുന്നത് കണ്ടെന്നുമായിരുന്നു സോബി ജോർജിന്റെ മൊഴി. താൻ യാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അറിയുന്നത് അപകടത്തിൽ പെട്ടത് ബാലഭാസ്‌കറായിരുന്നു എന്ന്. തന്റെ സംശയം നേരത്തെ തന്നെ ബാലഭാസ്‌കറിന്റെ ബന്ധുക്കളെ അറിയിച്ചെങ്കിലും തുടരന്വേഷണമൊ നടപടികളൊ ഉണ്ടായില്ല. തുടർന്ന് പൊലീസിൽ മൊഴിനൽകിയതോടെയാണ് സോബിക്കെതിരെ വധഭീഷണി ഉയർന്നത്. ബാലഭാസ്‌കറിന്റെ അപകടമരണമല്ലെന്ന് കലാഭവൻ സോബി ജോർജ് ക്രൈംബ്രാഞ്ചിന് മൊഴിനൽകിയശേഷം മാധ്യമങ്ങളോടും പറഞ്ഞിരുന്നു. അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തൽ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി പറഞ്ഞു. ഇതിനെ തുടർന്നായിരുന്നു ചിലർ വിദേശത്തു നിന്നും ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്.

വിദേശത്തു നിന്നുള്ള ഏതാനും നമ്പരുകളിൽ നിന്നാണ് തന്റെ മൊബൈൽ ഫോണിലേയ്ക്കു രണ്ടാഴ്ചയ്ക്കുള്ളിൽ 'തട്ടിക്കളയും' എന്ന് ഭീഷണിപ്പെടുത്തി വിളി വന്നത് എന്ന സോബി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, തന്റെ സ്റ്റുഡിയോയിലും മറ്റും രാത്രിയിൽ അജ്ഞാതരായ ചിലർ വന്ന് ഫോട്ടോ പകർത്തുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് സിസിടിവിയിൽ നിന്നാണ് വ്യക്തമായത്. തനിക്കെതിരായ ഭീഷണി വിവരവും തന്റെ സ്ഥാപനത്തിന്റെ ചിത്രങ്ങൾ പകർത്തിയ ദൃശ്യങ്ങളും ചൂണ്ടിക്കാണിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു സോബി കോടതിയിൽ ബോധിപ്പിച്ചു.

വിദേശത്തു നിന്നു വിളിച്ച മൊബൈൽ നമ്പരുകളുടെ ഉറവിടത്തെക്കുറിച്ചു ശാസ്ത്രീയ പരിശോധന നടത്തണം എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ ലഭ്യമായ വിവരങ്ങൾ സോബി അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകണമെന്നും ജഡ്ജിമാരായ വിനോയ് ചന്ദ്രൻ, വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പൊലീസിനോട് നിർദേശിച്ചു. പരാതിക്കാരനു വേണ്ടി അഭിഭാഷകൻ ടി.എം. രാമൻ കർത്തയാണ് കോടതിയിൽ ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP