Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണം പിടിച്ച് മദ്യപാനി എന്ന് ആരോപിച്ച് ഡ്രൈവറെ അറസ്റ്റു ചെയ്യുന്നത് കോടതി നിരോധിച്ചു; ബ്രീത്ത് അനലൈസർ ഇല്ലെങ്കിൽ അറസ്റ്റ് പാടില്ല; ജാമ്യമില്ലാ വകുപ്പ് ചുമത്താനും നിയന്ത്രണം

മണം പിടിച്ച് മദ്യപാനി എന്ന് ആരോപിച്ച് ഡ്രൈവറെ അറസ്റ്റു ചെയ്യുന്നത് കോടതി നിരോധിച്ചു; ബ്രീത്ത് അനലൈസർ ഇല്ലെങ്കിൽ അറസ്റ്റ് പാടില്ല; ജാമ്യമില്ലാ വകുപ്പ് ചുമത്താനും നിയന്ത്രണം

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചാലും ബ്രീത്ത് അനലൈസർ ഇല്ലെങ്കിൽ ഡ്രൈവറെ പിടികൂടാൻ ഇനി സാധിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പരിശോധനയിൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ നടപടിയെടുക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവ്. മദ്യപിച്ചു വാഹനമോടിക്കുന്നവരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റു ചെയ്തു കേസെടുക്കാൻ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്നും കോടതി വ്യക്തമാക്കി.

മദ്യപാനം നേരിട്ടു കാണുകയോ പരിശോധിക്കാൻ വിസമ്മതിക്കുകയോ ചെയ്താലേ സബ് ഇൻസ്‌പെക്ടർക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യാനാവൂ എന്ന് ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി. മോട്ടാർ വാഹന നിയമപ്രകാരം ഇത്തരക്കാർക്കെതിരേ കേസെടുക്കും മുമ്പു ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന അനിവാര്യമാണ്.

ഇത്തരം പരിശോധന നടത്താതെ രക്തപരിശോധന നടത്തി മെഡിക്കൽ രേഖകളുടെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കോട്ടയം സ്വദേശി പ്രകാശനെ വിട്ടയച്ചാണു കോടതി വിധി. പ്രകാശനെ ബ്രീത്ത് അനലൈസർ പരിശോധന കൂടാതെയാണു മെഡിക്കൽ പരിശോധന നടത്തിയത്. മജിസ്‌ട്രേറ്റ് മൂന്നു മാസം തടവും ആയിരം രൂപ പിഴയും വിധിച്ചു. പിന്നീടു കോട്ടയം ജില്ലാ കോടതി ശിക്ഷ ശരിവച്ചു. വിധിക്കെതിരെ ഹൈക്കോടതിയിൽ സമീപിച്ചപ്പോഴാണ് പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP