Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെടഞ്ഞ തെങ്ങോല റെഡിയെങ്കിൽ ലക്ഷങ്ങൾ തേടിയെത്തും ! പരിസ്ഥിതി സൗഹൃദമാക്കാൻ റിസോർട്ടുകാർ മെടഞ്ഞ ഓല തപ്പിയിറങ്ങിയതോടെ കേരളത്തിന്റെ 'തനിമ'യ്ക്ക് വൻ ഡിമാൻഡ്; ഉത്തരവാദിത്ത ടൂറിസം വഴി കുടുംബശ്രീയിലൂടെയും ട്രാവൽമാർട്ടിലൂടെയും വിതരണം നടത്താനും സർക്കാർ തീരുമാനം

മെടഞ്ഞ തെങ്ങോല റെഡിയെങ്കിൽ ലക്ഷങ്ങൾ തേടിയെത്തും ! പരിസ്ഥിതി സൗഹൃദമാക്കാൻ റിസോർട്ടുകാർ മെടഞ്ഞ ഓല തപ്പിയിറങ്ങിയതോടെ കേരളത്തിന്റെ 'തനിമ'യ്ക്ക് വൻ ഡിമാൻഡ്; ഉത്തരവാദിത്ത ടൂറിസം വഴി കുടുംബശ്രീയിലൂടെയും ട്രാവൽമാർട്ടിലൂടെയും വിതരണം നടത്താനും  സർക്കാർ തീരുമാനം

മറുനാടൻ ഡെസ്‌ക്‌

കുമരകം : ആധുനിക സൗകര്യങ്ങൾ എത്ര വന്നെന്ന് പറഞ്ഞാലും മേൽക്കൂരയിൽ കിടക്കുന്ന മെടഞ്ഞ ഓലയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്. കാലം കഴിഞ്ഞുവെന്ന് പറയപ്പെടുന്ന ഈ ഓലകൾക്ക് ഇപ്പോൾ മാർക്കറ്റിൽ ഡിമാൻഡ് വർധിക്കുന്നുവെന്നാണ് വിവരം.ചെറുതും വലുതുമായ ഒട്ടേറെ റിസോർട്ടുകൾ മെടഞ്ഞ ഓല തേടിയിറങ്ങിയതോടെയാണ കേരളത്തിന്റെ ഈ ' തനിമ'യ്ക്ക് മാർക്കറ്റിൽ ഡിമാൻഡ് ഏറിയത്. കേരളത്തിലെ റിസോർട്ടുകൾക്ക് പ്രതിവർഷം 10 ലക്ഷം മെടഞ്ഞ ഓലയെങ്കിലും വേണമെന്നാണ് കണക്ക്.

ഇപ്പോൾ തന്നെ ആറ് ലക്ഷം ഓലകൾ വേണമെന്ന് പറഞ്ഞ് ആവശ്യക്കാരെത്തിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അടക്കമുള്ള വനിതാ ഗ്രൂപ്പുകളിൽ നിന്നു മെടഞ്ഞ ഓല സംഭരിച്ചു കേരള ട്രാവൽമാർട്ട് സൊസൈറ്റി വഴി റിസോർട്ടുകൾക്ക് നൽകാനാണു തീരുമാനം.കേരളീയ ശൈലിയിൽ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി റിസോർട്ടുകൾ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ പുല്ലും ഓലയും മേയുന്നുണ്ട്.

പുല്ലിന്റെ ലഭ്യതക്കുറവും വനത്തിൽ നിന്ന് ഇവ ശേഖരിക്കുന്നതിനുള്ള നിയന്ത്രണവും മൂലം തെങ്ങോലയാണിപ്പോൾ ഉപയോഗിക്കുന്നത്. ഓലയ്ക്കു വ്യവസായിക പ്രാധാന്യം ലഭിച്ചെങ്കിലും മെടയാനറിയുന്നവർ കുറവാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ വനിതാ ഗ്രൂപ്പുകൾക്ക് ഓലമെടയൽ പരിശീലനവും നൽകുന്നുണ്ട്. കുമരകം, വൈക്കം പ്രദേശങ്ങളിൽ നിന്ന് 8 യൂണിറ്റുകൾ പരിശീലനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP