Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരള തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യത; തീരത്തോട് ചേർന്ന് മീൻ പിടിക്കുന്നവർ ജാഗ്രത പുലർത്തണം: ആലപ്പുഴയിലും മലപ്പുറത്തും എറണാകുളത്തും അടക്കം നിരവധി ജില്ലകളിൽ കടലാക്രമണം ശക്തമായി

കേരള തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യത; തീരത്തോട് ചേർന്ന് മീൻ പിടിക്കുന്നവർ ജാഗ്രത പുലർത്തണം:  ആലപ്പുഴയിലും മലപ്പുറത്തും എറണാകുളത്തും അടക്കം നിരവധി ജില്ലകളിൽ കടലാക്രമണം ശക്തമായി

 

ആലപ്പുഴ: ആലപ്പുഴയിലും മലപ്പുറത്തും എറണാകുളത്തും അടക്കം നിരവധി ജില്ലകളിൽ ശക്തമായ കടലാക്രമണം. കേരള തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കേരള തീരത്ത് 2.5 -3 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കും. തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കണം.

കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ കൂറ്റൻ തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 22/4/2018 17:30 മണി മുതൽ 23/4/ 2018 23.30 മണി വരെ തിരമാല ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. വേലിയേറ്റ സമയത്തു തിരമാലകൾ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട്.

തീരങ്ങളിൽ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ വിനോദ സഞ്ചാരികൾ കടൽ കാഴ്‌ച്ച കാണാൻ പോകരുതെന്ന് നിർദ്ദേശം ഉണ്ട് . ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക്കണം.. ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും. മീൻപിടുത്തക്കാരും തീരദേശനിവാസികളും മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ആലപ്പുഴയിലാണ് കടലാക്രമണം ശക്തമായത്. ആലപ്പുഴ ചേന്നവേലി, കാട്ടൂർ, ആറാട്ടുപുഴ പ്രദേശങ്ങളിലാണു വൈകിട്ട് മൂന്നരയോടെ ശക്തമായ കടലാക്രമണമുണ്ടായത്. പലയിടത്തും കരയിലേക്കു തിരമാലകൾ ഇരച്ചുകയറുകയാണ്.

ഒറ്റമശേരി പ്രദേശത്തു വീടുകളിൽ വെള്ളം കയറി. തീരത്തുള്ള വീടുകളിൽ ചിലത് തകർച്ചയുടെ വക്കിലാണ്. അതേസമയം കന്യാകുമാരിയുടെ ചില ഭാഗങ്ങളിൽ നിന്ും ശക്തമായ കടലാക്രമണത്തെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. നിരവധി വീടുകൾ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മലപ്പുറത്ത് പൊന്നാനിയിലും ശക്തമായ തിരയാക്രമണമുണ്ട്. അഴിമുഖത്ത് ജങ്കാർ റോഡിലേക്കും മീൻ ചാപ്പകളിലേക്കും വെള്ളം കയറി. എറണാകുളത്ത് ഞാറയ്ക്കൽ ആറാട്ടുവഴി, നായരമ്പലം വെളിയത്താൻപറമ്പ്, എടവനക്കാട് അണിയിൽ ബീച്ചുകളിൽ തിരമാലകൾ ശക്തമാണ്. റോഡുകളിലേക്കും കടൽഭിത്തി പരിസരത്തേക്കും വെള്ളം കയറി. വീടുകളിലേക്കു കയറിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP