Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ ഹൈക്കോടതിയുടെ കർശന നിർദ്ദേശം; വിശദമായ റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം

സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ ഹൈക്കോടതിയുടെ കർശന നിർദ്ദേശം; വിശദമായ റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം

കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മത്സരയോട്ടം തടയാൻ ഹൈക്കോടതി പൊലീസിന് കർശന നിർദ്ദേശം നൽകി. യാത്രക്കാരോടുള്ള, ബസ് ജീവനക്കാരുടെ മോശം പെരുമാറ്റവും തടയണമെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പൊലീസിനോട് നിർദ്ദേശിച്ചു. കഴിഞ്ഞയാഴ്ച വൈറ്റിലയിൽ വച്ച് മത്സരയോട്ടത്തിനിടെ ബസ് യാത്രക്കാരന് പരിക്കേറ്റ് സംഭവത്തെ കുറിച്ചുള്ള മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.

ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളടങ്ങിയ വിശദമായ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാനും എറണാകുളം റെയ്ഞ്ച് ഐ.ജി എം.ആർ.അജിത് കുമാറിനോട് കോടതി നിർദ്ദേശിച്ചു. കേസിൽ കോടതിയെ സഹായിക്കാൻ പ്രശസ്ത അഭിഭാഷകൻ കാളീശ്വരം രാജിനെ അമിക്കസ് ക്യൂറിയായും നിയമിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP