Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത മഴയും വെള്ളപ്പൊക്കവും പല സ്ഥലങ്ങളിലും അപകടാവസ്ഥയിലേക്ക്; സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എംജി സർവ്വകലാശാലയും പിഎസ്‌സിയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കനത്ത മഴയും വെള്ളപ്പൊക്കവും പല സ്ഥലങ്ങളിലും അപകടാവസ്ഥയിലേക്ക്; സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എംജി സർവ്വകലാശാലയും പിഎസ്‌സിയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കനത്ത മഴയും വെള്ളപ്പൊക്കവും കാരണം സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വെള്ളിയാഴ്ച 9-8-2019 )അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കോഴിക്കോട്, പത്തനംതിട്ട, എറണാകുളം, മലപ്പുറം, ഇടുക്കി, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. അതത് ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്.കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു.പത്തനംതിട്ട ജില്ലയിലെ പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണെന്ന് നേരത്തെ തന്നെ കളക്ടർ പ്രഖ്യാപിച്ചിരുന്നു.എംജി സർവ്വകലാശാലയും പിഎസ്‌സിയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പിഎസ് സി ഒമ്പതാം തീയതി നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 30ലേക്കാണ് മാറ്റിവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP