Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തകർത്തു പെയ്യുന്ന മഴ; നാളെ കാസർകോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; പ്രൊഫഷണൽ കോളേജുകൾക്കും; താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറി; റെഡ് അലർട്ട് പ്രഖ്യാപിച്ചു  

തകർത്തു പെയ്യുന്ന മഴ; നാളെ കാസർകോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; പ്രൊഫഷണൽ കോളേജുകൾക്കും; താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറി; റെഡ് അലർട്ട് പ്രഖ്യാപിച്ചു   

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കാലവർഷം കനത്ത സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസർകോട് ജില്ലയിൽ നാളെ റെഡ് അലർട്ട് നൽകിയ സാഹചര്യത്തിലാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 23) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അറിയിച്ചത്.

അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉൾപ്പടെ അവധി ബാധകമാണ്. അതേസമയം, സർവ്വകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.ജില്ലയിൽ പല ഭാഗത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കാസർകോട് ജില്ലയിലെ മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്.

മധുർ മേഖലയിൽ നിന്ന് മാത്രം മുപ്പത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കട്‌ല, കാഞ്ഞങ്ങാട്, നീലേശ്വരം,ചെറുവത്തൂർ മേഖലകളിലെല്ലാം കനത്ത മഴ തുടുകയാണ്. ഇന്നലെ വൈകിട്ടോടെ മഴയുടെ ശക്തി കുറഞ്ഞതിനാൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് മഴയ്ക്ക് ശക്തി കൂടി. അതിനാൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP