Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 22ന് അവധി; സർക്കാർ ഓഫിസുകളുടെ കാര്യത്തിൽ തീരുമാനം നാളെ; അവധി തിരഞ്ഞെടുുപ്പ് കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്ന്; മധ്യവേനൽ അവധി തുടങ്ങിയ സാഹചര്യത്തിൽ മാറ്റിവയ്‌ക്കേണ്ടിവരുന്നത് പരീക്ഷകൾ മാത്രം

സ്വകാര്യ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 22ന് അവധി; സർക്കാർ ഓഫിസുകളുടെ കാര്യത്തിൽ തീരുമാനം നാളെ; അവധി തിരഞ്ഞെടുുപ്പ് കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്ന്; മധ്യവേനൽ അവധി തുടങ്ങിയ സാഹചര്യത്തിൽ മാറ്റിവയ്‌ക്കേണ്ടിവരുന്നത് പരീക്ഷകൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലോക്‌സഭാ വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നൽകണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം അവധി പ്രഖ്യാപിച്ചു നാളെ ഉത്തരവിറങ്ങും. മധ്യവേനൽ അവധി തുടങ്ങിയ സാഹചര്യത്തിൽ പരീക്ഷകൾ മാത്രമായിരിക്കും മാറ്റിവയ്‌ക്കേണ്ടി വരിക.

22 ന് സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ടിക്കാറാം മീണ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ച് അന്ന് അവധി അനുവദിക്കുന്ന കാര്യത്തിലും സർക്കാരിനു തീരുമാനമെടുക്കാമെന്നും നിർദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിലും നാളെ സർക്കാർ തീരുമാനമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP