Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് മുതൽ അടുത്ത ഞായർ വരെ സർക്കാർ ഓഫീസുകൾ അടഞ്ഞ് കിടക്കും; മുഹറവും ഓണവുമായി കേന്ദ്ര സർക്കാർ ഓഫീസുകൾ പോലും പ്രവർത്തിക്കുക അഞ്ച് ദിവസം; ബാങ്കിടപാടുകൾക്ക് ബാക്കിയാകുക വെറും രണ്ട് ദിവസം; കേരളം ഓണാവധിയിൽ പ്രവേശിക്കുമ്പോൾ എങ്ങും യാത്രക്കാരുടെ തിരക്ക് മാത്രം

ഇന്ന് മുതൽ അടുത്ത ഞായർ വരെ സർക്കാർ ഓഫീസുകൾ അടഞ്ഞ് കിടക്കും; മുഹറവും ഓണവുമായി കേന്ദ്ര സർക്കാർ ഓഫീസുകൾ പോലും പ്രവർത്തിക്കുക അഞ്ച് ദിവസം; ബാങ്കിടപാടുകൾക്ക് ബാക്കിയാകുക വെറും രണ്ട് ദിവസം; കേരളം ഓണാവധിയിൽ പ്രവേശിക്കുമ്പോൾ എങ്ങും യാത്രക്കാരുടെ തിരക്ക് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ന് മുതൽ അടുത്ത ഞായർ വരെ സർക്കാർ ഓഫീസുകളെല്ലാം അടഞ്ഞ് കിടക്കും. ആകെ മൊത്തം 8 ദിവസമാണ് സർക്കാർ ജീവനക്കാർക്ക് അവധി ലഭിച്ചിരിക്കുന്നത്. ഞായർ, രണ്ടാം ശനി അവധികളടക്കം ബാങ്കുകൾ 6 ദിവസം അടഞ്ഞുകിടക്കും. 9നും 12നും മാത്രമേ തുറക്കൂ. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മുഹറം പ്രമാണിച്ച് നാളെയും തിരുവോണദിനമായ 11നും രണ്ടാം ശനിയായ 14നും അവധിയാണ്. ഒപ്പം 2 ഞായറുകൾ പൊതുഅവധിയും ലഭിക്കും. ആകെ മൊത്തത്തിൽ അവധി മയമാണ് സർ്ക്കാർ ജീവനക്കാർക്ക്.

സർക്കാർ ജീവനക്കാർക്ക് ഇനി പതിനാറാം തീയതി ജോലിക്കുപോയാൽ മതി. ഞായർ, തിങ്കൾ മുഹ്‌റം, ചൊവ്വ മുതൽ വ്യാഴം വരെ ഓണാവധി. വെള്ളി നാലാം ഓണവും ശ്രീനാരായണഗുരു ജയന്തിയും. തുടർന്ന് രണ്ടാം ശനിയും ഞായറും. ബാങ്ക് ജീവനക്കാർക്ക് തിങ്കൾ, വ്യാഴം ലീവ് എടുത്താൽ ഒരാഴ്ച അവധികിട്ടും. ജീവനക്കാരിൽ പലരും ദീർഘമായ അവധിയാഘോഷിക്കാൻ കുടുംബസമേതം യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്.

അവശ്യചുമതലകൾ നിർവഹിക്കാൻ വിവിധ വകുപ്പുകളിലെ ഏതാനും ജീവനക്കാർ അവധി ദിവസങ്ങളിലും ജോലിക്കെത്താൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഓണം അഡ്വാൻസ്, ശമ്പളം, മറ്റു ബില്ലുകൾ എന്നിവ മാറിനൽകാനായി ട്രഷറികൾ ഇന്ന് തുറന്നു പ്രവർത്തിക്കും. ബാങ്കുകൾക്കു തുടർച്ചയായ അവധിയില്ലാത്തത് ഇടപാടുകാർക്ക് ആശ്വാസമായി. ബവ്‌റിജസ് ഷോപ്പുകൾക്ക് 2 അവധിയുണ്ട്; 11നും 13നും. ഓണാവധി കഴിഞ്ഞു സ്‌കൂളുകൾ 16നായിരിക്കും തുറക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP