Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡ്യൂട്ടിക്കിടെ സ്ത്രീകളോട് ഹോംഗാർഡിന്റെ ഇക്കിളി രോഗം; വീഡിയോ പുറുത്തുവന്നതോടെ ഞരമ്പനെ പൊലീസ് പൊക്കി; കലാപരിപാടി കൊച്ചി തേവര ലൂർദ് പള്ളിയുടെ മുന്നിൽ

ഡ്യൂട്ടിക്കിടെ സ്ത്രീകളോട് ഹോംഗാർഡിന്റെ ഇക്കിളി രോഗം; വീഡിയോ പുറുത്തുവന്നതോടെ ഞരമ്പനെ പൊലീസ് പൊക്കി; കലാപരിപാടി കൊച്ചി തേവര ലൂർദ് പള്ളിയുടെ മുന്നിൽ

കൊച്ചി; ട്രാഫിക്ക് നിയന്ത്രിക്കാൻ നിർത്തിയ ഹോംഗാർഡിന് ഇക്കിളി രോഗം വല്ലാതെ കൂടിപോയി. ഡ്യൂട്ടിക്കിടെ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ ഞരമ്പൻ 'ഗാർഡി'നെ പൊലീസ് പൊക്കി. കൊച്ചി തേവര ലൂർദ് പള്ളിയുടെ മുന്നിൽ ഡ്യൂട്ടിക്കിടയിൽ സ്ത്രീകളെ അറിഞ്ഞുകൊണ്ട് സ്പർശിച്ച ഹോംഗാർഡ് ശിവകുമാറിനെയാണ് പൊലീസ് പിടികൂടിയത്.

വഴിയിലൂടെ നടന്നു പോകുന്ന വിദ്യാർത്ഥിനികളെയും യുവതികളെയും ഇയാൾ ദുരുദ്ദേശപരമായി സ്പർശിക്കുന്ന വിഡിയോ വൈറലായതോടെ തേവര പൊലീസ് നടപടിയെടുത്തത്. ഇയാൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലും വിഡിയോയും കമന്റുകളും പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സ്ഥിരം പ്രവണതയായി മാറിയതോടെ ഇത് പലരുടെയും ശ്രദ്ധയിൽ പെടുകയായിരുന്നു. ഇതോടെയാണ് ചിലർ ദൃശ്യങ്ങൾ പകർത്തി വൈറലാക്കിയത്.

വഴിയിൽ കൂടി കടന്നു പോകുന്ന വിദ്യാർത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാൾ വെറുതെ വിടുന്നില്ല. കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ ഇയാൾ പിന്നെയും ഈ പരിപാടി' തുടർന്നിരുന്നു.നാലുമിനിറ്റിലധികം വരുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

സ്ത്രീകൾക്കെതിരെ മോശമായി പെരുമാറുന്ന പൊലീസുകാരൻ എന്ന നിലയിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലടക്കം നടപടി ആവശ്യം ശക്തമായിരുന്നു. ഇയാൾ പൊലീസ് അല്ലെന്നും ഹോംഗാർഡാണെന്നും പിന്നീട് വ്യക്തമായി. ഇതിനു പിന്നാലെയാണ് തേവര പൊലീസ് അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP