Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജുകളിൽ ആഘോഷത്തിനും സംഘടനാ പ്രവർത്തനത്തിനും പ്രിൻസിപ്പലിന്റെ അനുമതി വേണം; യൂണിയൻ ഓഫീസ് പ്രവർത്തനം കോളേജ് സമയത്തു മാത്രം മതിയെന്നും വിദ്യാർത്ഥി സംഘടനകളോട് ആഭ്യന്തര മന്ത്രി

കോളേജുകളിൽ ആഘോഷത്തിനും സംഘടനാ പ്രവർത്തനത്തിനും പ്രിൻസിപ്പലിന്റെ അനുമതി വേണം; യൂണിയൻ ഓഫീസ് പ്രവർത്തനം കോളേജ് സമയത്തു മാത്രം മതിയെന്നും വിദ്യാർത്ഥി സംഘടനകളോട് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: എൻജിനിയറിങ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കോളേജുകളിൽ ആഘോഷങ്ങളും സംഘടനാപ്രവർത്തനങ്ങളും നടത്താൻ പ്രിൻസിപ്പലിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

വിദ്യാർത്ഥി യൂണിയൻ ഓഫീസുകൾ കോളേജ് സമയത്ത് മാത്രം പ്രവർത്തിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ നിർദേശങ്ങൾ.

ആഘോഷങ്ങൾ നടക്കുന്നതിനു രണ്ടാഴ്ച മുമ്പ് പ്രിൻസിപ്പലിന്റെ അനുമതി വാങ്ങണം. ആഘോഷ സമയത്ത് വാഹനങ്ങൾ കോളേജിനകത്ത് പ്രവേശിക്കാൻ പാടില്ല. ക്യാമ്പസുകളിൽ വാഹനറാലിയും ആനയെ കയറ്റുന്നതും അനുവദിക്കുകയില്ല.

കോളേജ് ഹോസ്റ്റലകളുടെ പ്രവർത്തനം നിരീക്ഷിക്കാനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണം. ഹോസ്റ്റലിന്റെ തെറ്റായ പ്രവർത്തനത്തെ കുറിച്ച് വിവരം ലഭിച്ചാൽ നിയമപരമായ നടപടികൾ പൊലീസിന് സ്വീകരിക്കാം. കോളേജിനുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം. ടെക്‌നിക്കൽ ഫെസ്റ്റിന്റെ പേരിൽ ആഘോഷങ്ങൾ നടത്താൻ പാടില്ല. ആഘോഷങ്ങളുടെ വിവരം പൊലീസിനെ അറിയിക്കണമെന്നും രമേശ് ചെന്നിത്തല നിർദ്ദേശിച്ചു.

ഹോസ്റ്റലുകളുടെ കാന്റീൻ പ്രിൻസിപ്പലിന്റെ മേൽനോട്ടത്തിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. വിദ്യാർത്ഥികൾക്ക് പരാതികൾ സമർപ്പിക്കാനായി കോളേജിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP