Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശസ്ത്രക്രിയ നടത്തിയിട്ടും കാഴ്ച തകരാർ പരിഹരിക്കാൻ കഴിയാതെ ആശുപത്രികൾ: സങ്കീർണതകൾ ഒഴിവാക്കാൻ നേത്ര ഗോളം നീക്കം ചെയ്യുക മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാരും; പുല്ലുവെട്ടി യന്ത്രം വെട്ടി വീഴ്‌ത്തിയത് സാബുവിന്റെ കാഴ്ച ശക്തി

ശസ്ത്രക്രിയ നടത്തിയിട്ടും കാഴ്ച തകരാർ പരിഹരിക്കാൻ കഴിയാതെ ആശുപത്രികൾ: സങ്കീർണതകൾ ഒഴിവാക്കാൻ നേത്ര ഗോളം നീക്കം ചെയ്യുക മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാരും; പുല്ലുവെട്ടി യന്ത്രം വെട്ടി വീഴ്‌ത്തിയത് സാബുവിന്റെ കാഴ്ച ശക്തി

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുന്നതിന് ഇടയിൽ കണ്ണിൽ കല്ല് തെറിച്ചുകൊണ്ട് വഴിയാത്രക്കാരന് കാഴ്ച നഷ്ടപ്പെട്ടു. വൈക്കം ചെമ്പ് കുലശേഖരമംഗലം കത്തനാക്കുറ്റ് വീട്ടിൽ സാബു എബ്രഹാം(45)നാണ് കാഴ്ച നഷ്ടമായത്. റോഡരികിനോട് ചേർന്നുള്ള പറമ്പിൽ യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുന്നതിന് ഇടയിൽ അതുവഴി നടന്നു പോവുകയായിരുന്ന സാബുവിന്റെ വലത് കണ്ണിൽ കല്ലിന്റെ ചീള് തെറിച്ച് കൊണ്ടു. ജനുവരി 10ാം തിയതിയാണ് സംഭവം നടക്കുന്നത്.

ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടി. കോട്ടയത്ത് വെച്ച് ശസ്ത്രക്രിയ നടത്തി. എന്നാൽ കാഴ്ച തകരാർ പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്ന് മധുര അരവിന്ദ് ആശുപത്രിയിലേക്ക് മാറ്റി. കാഴ്ച വീണ്ടെടുക്കുന്നതിൽ പുരോഗതി ഇല്ലാതെ വന്നതിനൊപ്പം, കണ്ണിൽ അണുബാധ രൂക്ഷമാവുകയും ചെയ്തു. ഇതോടെ സാബുവിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്കെത്തിച്ചു. കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാൻ നേത്ര ഗോളം നീക്കം ചെയ്യുകയാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ പറയുന്നു. കണ്ണിന്റെ വൈര്യൂപം ഒഴിവാക്കാൻ ഇനി കൃത്രിമ കണ്ണ് വെക്കും.

പൊതുസ്ഥലങ്ങളിൽ യന്ത്രം ഉപയോഗിച്ച് പുല്ല് വെട്ടുമ്പോൾ കമ്പും കല്ലും കുപ്പിച്ചില്ലുമൊക്കെ കണ്ണിൽ തെറിച്ചു കൊള്ളാതിരിക്കാൻ ഡ്രം ഉള്ള പുല്ലുവെട്ടിയന്ത്രം ഉപയോഗിക്കുകയാണ് പ്രതിവിധി. ഓരോ മാസവും പുല്ലുവെട്ടി യന്ത്രത്തിൽനിന്ന് കണ്ണിന് പരിക്കേറ്റ് രണ്ടോ മൂന്നോ പേർ ചികിത്സ തേടി നേത്ര വിഭാഗത്തിൽ എത്തുന്നുണ്ടെന്ന് നേത്ര ചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ് പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അഭിപ്രായപ്പെട്ടു. പലയിടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ യന്ത്രം പ്രവർത്തിപ്പിക്കാറുള്ളത്. ഇവരുടെ അശ്രദ്ധമായ ഉപയോഗം അപകടം വർധിപ്പിക്കുന്നതായി പരാതിയുണ്ട്. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ സാബുവിന് ഏറെ നാൾ ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് സാബു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP