Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രളയജലം ആലപ്പുഴയിൽ ഇരച്ചെത്തിയപ്പോൾ അഭയമായത് ഹൗസ് ബോട്ടുകൾ; പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട്ട് കായൽ തീരം വരെ ഹൗസ് ബോട്ടുകളിൽ അഭയം പ്രാപിച്ചത് 500ൽ അധികം ആളുകൾ; താമസക്കാർക്ക് ഭക്ഷണമൊരുക്കി ഹൗസ്‌ബോട്ട് ഉടമകളും ജീവനക്കാരും; ഇത് മനുഷ്യ സ്‌നേഹം നൽകിയ അതിജീവനത്തിന്റെ കഥ

പ്രളയജലം ആലപ്പുഴയിൽ ഇരച്ചെത്തിയപ്പോൾ അഭയമായത് ഹൗസ് ബോട്ടുകൾ; പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട്ട് കായൽ തീരം വരെ ഹൗസ് ബോട്ടുകളിൽ അഭയം പ്രാപിച്ചത് 500ൽ അധികം ആളുകൾ; താമസക്കാർക്ക് ഭക്ഷണമൊരുക്കി ഹൗസ്‌ബോട്ട് ഉടമകളും ജീവനക്കാരും; ഇത് മനുഷ്യ സ്‌നേഹം നൽകിയ അതിജീവനത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കാലവർഷം കലിതുള്ളി പെയ്യുകയും ആലപ്പുഴയെ വെള്ളത്തിലാക്കുകയും ചെയ്‌തെങ്കിലും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടേയും കൈത്താങ്ങലാണ് ഇവരെ അതിജീവനത്തിന്റെ പാതയിലെത്തിച്ചത്. അത്തരം ഒരു കഥയാണ് പള്ളാത്തുരുത്തി സ്വദേശി ആന്റണിക്കും പറയാനുള്ളത്. മഴക്കെടുതിൽ നിന്നും രക്ഷ തേടി അഞ്ചു ദിവസമായി ഹൗസ് ബോട്ടിൽ കഴിഞ്ഞ അനുഭവം ആറ്റുമാലിച്ചിറയിൽ ആന്റണിയും കുടുംബവും പങ്കുവയ്ക്കുന്നു. ഭക്ഷണം പാകംചെയ്തു കഴിച്ച് വീട്ടിൽ താമസിക്കുന്നതുപോലെ തന്നെയായിരുന്നു കായലിൽ ഹൗസ് ബോട്ടിലെ താമസവുമെന്ന് ആന്റണി പറയുന്നു.

കുട്ടനാട്ടിലെ വീടുകളിൽ വെള്ളംകയറിയപ്പോൾ ആന്റണിയെപ്പോലെ നൂറുകണക്കിനാളുകളാണ് ഹൗസ് ബോട്ടുകൾ വീടാക്കിയത്.പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട്ട് കായൽതീരം വരെയുള്ള ഹൗസ് ബോട്ടുകളിൽ അഞ്ഞൂറോളം പേർ താമസിക്കുന്നതായി ഹൗസ് ബോട്ട് വർക്കേഴ്‌സ് യൂണിയൻ (സിഐ.ടി.യു.) ട്രഷറർ എംപി. അനുരുദ്ധൻ പറഞ്ഞു. കാവാലം, പുളിങ്കുന്ന്, കണ്ണാടി, കുപ്പപ്പുറം മേഖലകളിലെ ഹൗസ് ബോട്ടുകളിലും ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നു. കുട്ടികളും പ്രായമായവരുമുണ്ട് കൂട്ടത്തിൽ. ഹൗസ് ബോട്ട് ഉടമകളും മറ്റുമാണ് താമസക്കാർക്ക് ഭക്ഷണമെത്തിക്കുന്നത്.

പ്രളയദുരിതത്തിന്റെ ഭാഗമായി സന്നദ്ധ സംഘടനകളും സർക്കാർ സംവിധാനവും ഇവർക്ക് ഭക്ഷണമെത്തിക്കാൻ തയ്യാറാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കടുത്ത പ്രളയത്തെ തുടർന്ന് വിനോദസഞ്ചാര മേഖല നിശ്ചലമായി. അതുകൊണ്ടു തന്നെ കുട്ടനാട്ടിൽനിന്ന് ആളുകളെ രക്ഷിക്കാൻ ഹൗസ് ബോട്ടുകളാണ് സർക്കാർ കൂടുതലും ഉപയോഗിച്ചത്. രക്ഷാപ്രവർത്തനത്തിന് വിട്ടുനൽകാത്തവ പിടിച്ചെടുത്തിരുന്നു. അതേസമയം, ഉടമകളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ആളുകൾക്ക് താമസിക്കാൻ ഇവ വിട്ടുനൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP