Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിനുള്ളിൽ നിറഞ്ഞ മണലും ചെളിയും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നു നീക്കി; വേണ്ടി വന്നത് മൂൂന്ന് ദിവസത്തെ കഠിനാധ്വാനം

വീടിനുള്ളിൽ നിറഞ്ഞ മണലും ചെളിയും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നു നീക്കി; വേണ്ടി വന്നത് മൂൂന്ന് ദിവസത്തെ കഠിനാധ്വാനം

തൊടുപുഴ: ചെറുതോണി അണക്കെട്ട് തുറന്നപ്പോഴുണ്ടായ ജലപ്രവാഹത്തിൽ വീടിനകത്ത് അടിഞ്ഞു കൂടിയത് ലോഡ് കണക്കിന് മണ്ണും ചെളിയും. പ്രളയം കഴിഞ്ഞപ്പോൾ കരിമ്പൻ ചപ്പാത്തിനു സമീപത്തെ വീടിനുള്ളിൽ നിറഞ്ഞ മണലും ചെളിയും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്നു നീക്കം ചെയ്തു. മൂന്നു ദിവസത്തെ അധ്വാനത്തിനൊടുവിലാണ് വീട് പൂർവ്വ സ്ഥിതിയിലാക്കിയത്.

സമീപത്തുകൂടി ഒഴുകുന്ന ചെറിയ തോട്ടിലെ വെള്ളം ദിശമാറ്റി വീടിനകത്തു കൂടി ഒഴുക്കിയാണു മണലും ചെളിയും നീക്കിയത്. കരിമ്പൻ കല്ലുറുമ്പിൽ ഷിജുവിന്റെ വീടിനുള്ളിൽ ലോഡ് കണക്കിനു മണ്ണും മണലും അടിഞ്ഞു കൂടിയത് ചിത്രം സഹിതം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. സമീപത്തെ പാറക്കൽ ടോമി, തടിക്കൽ ജോർജ് എന്നിവരുടെ വീടുകളിലും സമാനമായ രീതിയിൽ മണ്ണു മൂടിയിരുന്നു.

ചിറകെട്ടി വഴിതിരിച്ചുവിട്ട വെള്ളം വീടിന്റെ ഭിത്തികളിൽ ദ്വാരമുണ്ടാക്കിയാണ് അകത്തെത്തിച്ചത്. മുറികളുടെ ഭിത്തികളിലും ദ്വാരമുണ്ടാക്കി വെള്ളം ഉള്ളിലൂടെ ഒഴുക്കി പുറത്തേക്കു വിടുകയാണു ചെയ്തത്. അണക്കെട്ട് തുറന്നതിനു പുറമേ, മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ കുതിച്ചെത്തിയ മണ്ണും മണലുമെല്ലാമാണു വീടുകളിലേക്ക് അടിച്ചുകയറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP