Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാന്നാറിൽ അടുക്കളവാതിൽ കത്തിച്ച് അകത്തു കടന്ന് ഗൃഹനാഥനെയും ഭാര്യയെയും കെട്ടിയിട്ട ശേഷം മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപയും മകളുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നുപവൻ സ്വർണാഭരണവും കവർന്നു

മാന്നാറിൽ അടുക്കളവാതിൽ കത്തിച്ച് അകത്തു കടന്ന് ഗൃഹനാഥനെയും ഭാര്യയെയും കെട്ടിയിട്ട ശേഷം മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപയും മകളുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നുപവൻ സ്വർണാഭരണവും കവർന്നു

ആലപ്പുഴ (മാന്നാർ) : കേരളത്തിലേക്ക് അന്യസംസ്ഥാന മോഷ്ടാക്കൾ കെട്ടും കിടക്കയുമായി എത്തിയ വിവരം നാട്ടിൽ പാട്ടായിട്ടും പൊലീസ് അറിഞ്ഞില്ല. പരാതികൾ ഏറെ നൽകിയിട്ടും മാന്നാറിലെ പൊലീസ് അനങ്ങിയില്ല. മോഷ്ടക്കാൾ ഭീഷണിയാകുന്നുവെന്ന പാരാതിയാണ് എണ്ണയ്ക്കാട്ടെ പ്രദേശവാസികൾ പൊലീസിന് നൽകിയത്.

രാത്രിയെന്നോ പകലെന്നോ നോക്കാതെ മോഷ്ടാക്കൾ അഴിഞ്ഞാടിയിട്ടും നോക്കുകുത്തിയായ പൊലീസിന് എട്ടിന്റെ പണി നൽകി കള്ളന്മാർ കരുത്ത് തെളിയിച്ചു. ഇന്നലെ മാന്നാറിൽ ഒരു വീടിന്റെ വാതിൽ കത്തിച്ച് ഗ്യഹനാഥനെയും ഭാര്യയെയും കെട്ടിയിട്ടാണ് മോഷണം നടത്തിയത്. വീടിന്റെ അടുക്കള വാതിൽ പൂർണമായും കത്തിച്ച് നശിപ്പിച്ച ശേഷമാണ് വീട്ടിനുള്ളിൽ കള്ളന്മാർ കടന്നത്. വീടിനുള്ളിൽ കള്ളന്മാർ ഗൃഹനാഥനെയും ഭാര്യയെയും കെട്ടിയിട്ടു.

എണ്ണയ്ക്കാട് എം.ജി.എം പ്രസ് ഉടമ മന്നാലയത്തിൽ പി കെ ഉമ്മന്റെ വീട്ടിൽ പുറകുഭാഗത്തെ വാതിൽ കത്തിച്ച് നശിപ്പിച്ച ശേഷം അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപയും മകളുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നുപവൻ സ്വർണാഭരണവും കവർന്നു. ഉറങ്ങികിടന്ന മകളുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കള്ളന്മാർ വീട്ടിലുള്ളവരെ മർദ്ദിക്കുകയും ചെയ്തു.

മോഷ്ടക്കൾ കൂട്ടത്തോടെയെത്തി വിവിധ ചേരികളിലായി പിരിഞ്ഞാണ് മോഷണം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒന്നിലധികം പേരാണ് പലമോഷണങ്ങളും നടത്തിയതെന്നും പറയുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. മാന്നാർ പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP