Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക ഇടപാടിന്റെ പേരിൽ തർക്കം പതിവ്; അയൽക്കാരനെ വെട്ടാൻ ക്വട്ടേഷൻ കൊടുത്ത കറുകച്ചാലിലെ വീട്ടമ്മ അറസ്റ്റിലായി; അറിയപ്പെടുന്ന ഗുണ്ടകൾക്കൊപ്പം രാജി പിടിയിലാകുന്നത് വെട്ടാൻ എത്തിയപ്പോൾ നാട്ടുകാർ പിടിച്ചു കൊടുത്തതു കൊണ്ട്

സാമ്പത്തിക ഇടപാടിന്റെ പേരിൽ തർക്കം പതിവ്; അയൽക്കാരനെ വെട്ടാൻ ക്വട്ടേഷൻ കൊടുത്ത കറുകച്ചാലിലെ വീട്ടമ്മ അറസ്റ്റിലായി; അറിയപ്പെടുന്ന ഗുണ്ടകൾക്കൊപ്പം രാജി പിടിയിലാകുന്നത് വെട്ടാൻ എത്തിയപ്പോൾ നാട്ടുകാർ പിടിച്ചു കൊടുത്തതു കൊണ്ട്

കറുകച്ചാൽ: അയൽവാസിയെ വൈട്ടാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മ അറസ്റ്റിലായി. കറുകച്ചാൽ പ്ലാച്ചിക്കൽ മുള്ളൻകുന്ന് രാജി (39)യെ ആണ് പൊലീസ് ഇവരുടെ താമസ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻസംഘത്തിലുണ്ടായിരുന്ന ആറ്റിങ്ങൽ നാവായിക്കുളം ശുപ്പാണ്ടി അനീഷ്(30), കുറുമ്പനാടം കരിങ്കണ്ടത്തിൽ സോജി(28), പെരുന്ന കുരിശുംമൂട്ടിൽ ജാക്‌സൺ(24), വാഴൂർ പുളിക്കൽകവല പൗവത്തുകാട്ടിൽ സനു പി.സജി(24), കൊല്ലം അയത്തിൽ വയലിൽപുത്തൻവീട്ടിൽ റിയാദ്(37), ആറ്റിങ്ങൽ കോരാണി മുജീബ്(33) എന്നിവരെ ഞായറാഴ്ച വൈകിട്ട് കറുകച്ചാൽ പൊലീസ്, രാജിയുടെ വീട്ടിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയിരുന്നു.

രാജിയും സോജിയും ഒന്നിച്ചായിരുന്നു താമസം. സോജിയാണ് ക്വട്ടേഷൻ സംഘങ്ങളെ രാജിക്കു പരിചയപ്പെടുത്തിയത്. രാജിയും പ്ലാച്ചിക്കൽ സ്വദേശിയും അയൽവാസിയുമായ രമേശനും തമ്മിലുള്ള പണമിടപാടുകളെ തുടർന്ന് തർക്കങ്ങളും പൊലീസ് കേസും നിലവിലുണ്ട്. രാജിയും രമേശനുമായി കാലങ്ങളായി പണം സംബന്ധിച്ച് തർക്കമുണ്ട്.

രമേശന്റെ നേതൃത്വത്തിൽ രാജിയുടെ കാൽ തല്ലിയൊടിച്ചതു സംബന്ധിച്ച് കറുകച്ചാൽ പൊലീസ് സ്‌റ്റേഷനിൽ കേസും ഉണ്ടായിരുന്നു. രാജിയുടെ വീട്ടിലേക്ക് പുറത്തുനിന്ന് ഗുണ്ടാസംഘത്തിൽപ്പെട്ടവരടക്കം എത്തുന്നത് രമേശനടക്കം പലരും ചോദ്യംചെയ്തു. ഇതിന്റെ പ്രതികാരമായാണ് രമേശന്റെ കയ്യും കാലും തല്ലിയൊടിക്കാൻ രാജിയും സോജിയും ചേർന്ന്, കൂട്ടുകാരനായ ജാക്‌സൺ വഴി 25000 രൂപയുടെ ക്വട്ടേഷൻ നൽകിയത്. ഇത് ഏറ്റെടുക്കാൻ എത്തിയപ്പോഴാണ് സംഘം വലയിലായത്. അറസ്റ്റ് ചെയ്ത രാജിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

രമേശനെ ആക്രമിക്കാനായി ചങ്ങനാശ്ശേരിയിലെത്തിയ ക്വട്ടേഷൻസംഘം കാർ വാടകയ്‌ക്കെടുത്ത് രാജിയുടെ വീട്ടിൽ എത്തിയപ്പോൾ, സംശയം തോന്നിയ നാട്ടുകാർ വീടുവളഞ്ഞശേഷം കറുകച്ചാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ ആറുപേരും സംസ്ഥാനത്തെ വിവിധ പൊലീസ്സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരെയും രാജിയെയും തിങ്കളാഴ്ച ചങ്ങനാശ്ശേരി കോടതി റിമാൻഡുചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP