Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുതോണി അണക്കെട്ട് തുറന്നപ്പോൾ കരിമ്പൻ ചപ്പാത്തിലെ ഷിജുവിന്റെ വീട്ടിൽ കയറിയത് ഒരു ലോഡിലധികം മണൽ! ; മണൽ കൂമ്പാരം നീക്കിയത് സന്നധപ്രവർത്തകരുടേയും നാട്ടുകാരുടേയും മൂന്നു ദിവസത്തെ അധ്വാനത്തിനൊടുവിൽ; മണലും ചെളിയും നീക്കം ചെയ്യാൻ വീടിന് സമീപത്തെ തോട്ടിലെ വെള്ളം ദിശ മാറ്റി ഒഴുക്കി; പ്രളയക്കെടുതിക്ക് ശേഷം കിടപ്പാടങ്ങൾ പഴയപടിയാക്കാൻ പെടാപ്പാട് പെട്ട് ആളുകൾ

ചെറുതോണി അണക്കെട്ട് തുറന്നപ്പോൾ കരിമ്പൻ ചപ്പാത്തിലെ ഷിജുവിന്റെ വീട്ടിൽ കയറിയത് ഒരു ലോഡിലധികം മണൽ! ; മണൽ കൂമ്പാരം നീക്കിയത് സന്നധപ്രവർത്തകരുടേയും നാട്ടുകാരുടേയും മൂന്നു ദിവസത്തെ അധ്വാനത്തിനൊടുവിൽ; മണലും ചെളിയും നീക്കം ചെയ്യാൻ വീടിന് സമീപത്തെ തോട്ടിലെ വെള്ളം ദിശ മാറ്റി ഒഴുക്കി; പ്രളയക്കെടുതിക്ക് ശേഷം കിടപ്പാടങ്ങൾ പഴയപടിയാക്കാൻ പെടാപ്പാട് പെട്ട് ആളുകൾ

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: കേരളം പ്രളയക്കെടുതിയിൽ നിന്നും കരകയറി വരുമ്പോൾ ഏവരേയും വേദനിപ്പിക്കുന്ന കാഴ്‌ച്ചകളും കഥകളുമാണ് പുറത്ത് വരുന്നത്. ചെറുതോണി അണക്കെട്ട് തുറന്ന് വിട്ടത് മൂലം നൂറുകണക്കിന് കുടുംബങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്. മിക്ക വീടുകളും ജലാശയങ്ങളിൽ നിന്നുമുള്ള മണലും ചെളിയും കയറി നശിച്ചു. വീടുകളുടെ ഭിത്തിയും മറ്റും നന്നാക്കാൻ കഴിയാത്ത വിധം തകർന്നു. ഇതിനിടെയാണ് ആറടി ഉയരത്തിൽ വരെ ചില വീടുകളിൽ മണലും ചെളിയും കയറിയത്.

മഴ മാറി വെയിൽ പെട്ടന്ന് തെളിഞ്ഞതോടെ ഇവ ഉറച്ച് കട്ടയാകുകയും ചെയ്തു.ഒരു രീതിയിലും മാറ്റാൻ പറ്റാത്ത വിധമായിരുന്നു ഇത്. വലിയ ടോറസ് ലോറികളിൽ മണൽ നിറച്ചാൽ എന്ത് അവസ്ഥയാണോ അതു പോലെയാണ് മുറിക്കുള്ളിൽ മണൽ നിറഞ്ഞതെന്നാണ് കരിമ്പൻ ചപ്പാത്തിന് സമീപത്തെ ആളുകൾ പറയുന്നത്. ഈ ഭാഗത്തെ വീടിനുള്ളിൽ നിറഞ്ഞ മണലും ചെളിയും സന്നധപ്രവർത്തകരും നാട്ടുകാരും ചേർന്ന് വൃത്തിയാക്കിയ സംഭവം അടുത്തിടെ പുറത്ത് വന്നിരുന്നു. അതും മൂന്നു ദിവസം വേണ്ടി വന്നു വൃത്തിയാക്കാൻ.

കരിമ്പൻ കല്ലുറുമ്പിൽ ഷിജുവിന്റെ വീട്ടിലാണ് മണലും ചെളിയും നിറഞ്ഞ് ഉറച്ച് കിടന്നത്. ചെറു തോണി അണക്കെട്ട് തുറന്നപ്പോൾ ഉണ്ടായ ശക്തമായ ജലപ്രവാഹത്തിൽ ഈ ഭാഗത്തെ പുഴകൾ കലങ്ങി മറിഞ്ഞിരുന്നു. മണ്ണും ചെളിയും നിറഞ്ഞ വെള്ളമാണ് മിക്ക വീടുകളിലേക്കും കയറിയത്. ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.ഷിജുവിന്റെ വീടിന് സമീപം പാറയ്ക്കൽ ടോമി, തടിക്കൽ ജോർജ് എന്നിവരുടെ വീടുകളിലും സമാനമായ രീതിയിൽ മണ്ണ് നിറഞ്ഞ് കിടപ്പുണ്ടായിരുന്നു.

ഇതും ഏറെ പരിശ്രമിച്ചാണ് നീക്കം ചെയ്തത്. വീടിന് സമീപത്തെ തോട് ദിശമാറ്റി വിട്ട് വെള്ളം ഒഴുക്കിയാണ് വീട്ടിനുള്ളിലുണ്ടായിരുന്നു മണൽ നീക്കം ചെയ്തത്. എന്നിട്ടും ഇപ്പോൾ ഒഴുക്കിയ വെള്ളം ശക്തമായി പ്രവഹിക്കാഞ്ഞതിനാൽ ആളുകൾക്ക് വീട്ടിൽ കയറി തൂമ്പ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടതായും വന്നു. ചിറകെട്ടി തിരിച്ച് വിട്ട വെള്ളം വീടിന്റെ ഭിത്തികളിൽ ദ്വാരമുണ്ടാക്കിയാണ് അകത്ത് എത്തിച്ചത്.

എന്നിട്ട് മറ്റ് മുറികളുടെ ഭിത്തിയിൽ ദ്വാരങ്ങൾ ഉണ്ടാക്കി വെള്ളവും മണലും പുറത്തേക്കൊഴുക്കി.ശക്തമായ മഴയിൽ ഈ ഭാഗത്ത് ഉരുൾ പൊട്ടലും തുടർച്ചയായി ഉണ്ടായിരുന്നു. ഇതിൽ നിന്നും വലിയ അളവിലുള്ള മണ്ണും ചെളിയുമാണ് കരിമ്പൻ ചപ്പാത്തിലുള്ള വീടുകളിലേക്ക് ഒഴുകിയെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP