Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹയർ സെക്കൻഡറി മൂല്യനിർണയം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാന്പ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ ഭീഷണി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളെ ലയിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണു പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ ബുധനാഴ്ച ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചത്.

എന്നാൽ ബഹിഷ്‌ക്കരണ ഭീഷണിക്കു പിന്നാലെ ബഹിഷ്‌ക്കരിക്കുന്ന അദ്ധ്യാപകർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. പരീക്ഷാ മൂല്യനിർണയ ചുമതലകളിൽനിന്നു വിട്ടു നില്ക്കുകയോ, പരീക്ഷാ മൂല്യനിർണയ നടപടികൾ തടസപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നതു പരീക്ഷാ മാനുവൽ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്നും ഇക്കാര്യത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും ഹയർ സെക്കൻഡറി ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.

ഹയർസെക്കൻഡറി മേഖലയിലെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകളായ എച്ച്എസ്എസ്ടിഎ, എഎച്ച്എസ്ടിഎ, കെഐഎച്ച്എസ്ടിഎ തുടങ്ങിയ സംഘടനകളിലെ അംഗങ്ങളായ അദ്ധ്യാപകരാവും ബുധനാഴ്ച മൂല്യനിർണയ ക്യാന്പ് ബഹിഷ്‌ക്കരിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP