Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാജാസ് കോളേജിൽ കെട്ടിപ്പുണർന്നവരെ തിരിച്ചെടുക്കാൻ ആലിംഗന സമരവുമായി എസ്എഫ്‌ഐ; പഴഞ്ചൻ സമരരീതിയെ എതിർത്ത് കോളേജും; ആരു കെട്ടിപ്പിടച്ചാലും സസ്‌പെന്റ് ചെയ്യുമെന്ന് പ്രിൻസിപ്പൾ

മഹാരാജാസ് കോളേജിൽ കെട്ടിപ്പുണർന്നവരെ തിരിച്ചെടുക്കാൻ ആലിംഗന സമരവുമായി എസ്എഫ്‌ഐ; പഴഞ്ചൻ സമരരീതിയെ എതിർത്ത് കോളേജും; ആരു കെട്ടിപ്പിടച്ചാലും സസ്‌പെന്റ് ചെയ്യുമെന്ന് പ്രിൻസിപ്പൾ

കൊച്ചി: മഹാരാജാസ് കോളേജിന്റെ നടുമുറ്റത്തെ മരച്ചോട്ടിൽ വീണ്ടും ആലിംഗന പ്രതിഷേധം. എസ്എഫ്‌ഐ പ്രവർത്തകരാണ് ആലിംഗനത്തിലൂടെ കോളേജ് മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ഉയർത്തിയത്. കൊച്ചിയിലെ കിസ് ഓഫ് ലൗവിന് പിന്തുണയുമായി ആലിംഗന സമരം നടത്തിയവരെ സസ്‌പെന്റ് ചെയ്ത പ്രിൻസിപ്പളിന്റെ തീരുമാനത്തിനെതിരെയാണ് എസ്എഫ്‌ഐ രംഗത്ത് എത്തിയത്.

കിസ് ഓഫ് ലൗവിന് വേണ്ടി അന്ന് 30 പേർ പ്രതിഷേധിക്കാൻ കെട്ടിപ്പിടിച്ചപ്പോൾ പത്തുപേർക്ക് സസ്‌പെൻഷൻ കിട്ടി. ഇന്നലെ കലാലയ നടുമുറ്റത്ത് ആലിംഗന സമരത്തിനെത്തിയത് എസ് എഫ് ഐ നേതൃത്വം നൽകിയപ്പോൾ പ്രതിഷേധത്തിന് 50 പേർ എത്തി. എന്നാൽ മുൻകൂട്ടി തീരുമാനിച്ചതല്ല ഈ സമര രീതിയെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം.

ആലിംഗന സമരം നേരത്തെ തീരുമാനിച്ചതല്ല. പ്രിൻസിപ്പലിനെ ഉപരോധിക്കാനാണ് എത്തിയത്. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യേണ്ടത് തന്നെയെന്ന് ആവർത്തിച്ചപ്പോഴാണ് അറ്റകൈ പ്രയോഗമായി ആലിംഗനം നടത്തിയത്-എസ്എഫ്‌ഐ നേതാവ് വൈശാഖ് മോഹൻ പറഞ്ഞു. അതിനിടെ ആലിംഗന സമരം തുടരുന്നത് കോളേജിന്റെ പ്രവർത്തനത്തിന് യോജിച്ചതല്ലെന്നും ഇവർക്കെതിരായ നടപടി ഇന്നത്തെ കോളേജ് കൗൺസിലിൽ തീരുമാനിക്കുമെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൾ ഡോ. വർഗീസ് സി. എബ്രഹാമും വ്യക്തമാക്കി

സദാചാര പൊലീസിനെതിരെയുള്ള പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച സമരം നടന്ന മഹാരാജാസിന്റെ നടുമുറ്റത്തെ മരച്ചോട്ടിൽ തന്നെയായിരുന്നു ഇന്നലത്തെയും ആലിംഗനം. ആദ്യസമരത്തെ തുടർന്ന് സസ്‌പെൻഷനിലായവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടുള്ള സമരമാണ് ഇന്നലെ ആലിംഗനത്തിൽ കലാശിച്ചത്. ഒമ്പത് പെൺകുട്ടികളും 41 ആൺകുട്ടികളും 'ഹഗ്‌സ് ഒഫ് ലവ് മഹാരാജാസ്' പ്രതിഷേധത്തിൽ പങ്കെടുത്തു.

ഒരുമണിക്കൂറോളം പ്രിൻസിപ്പളിനെ ഓഫീസിൽ എസ് എഫ് ഐക്കാർ ഉപരോധിച്ചു. സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രിൻസിപ്പളും അദ്ധ്യാപകരും. തങ്ങൾ പഴഞ്ചരാണെന്നും ആലിംഗനം പോലുള്ള സമരമുറകൾ തുടർന്നാൽ ഇനിയും സസ്‌പെൻഷൻ നടപടികൾ തുടരുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ഇതോടെ 'ഞങ്ങളെയും സസ്‌പെൻഡ് ചെയ്യുമോ'യെന്ന് വെല്ലുവിളിച്ച് വിദ്യാർത്ഥികൾ പ്രകടനമായി നടുമുറ്റത്തേക്ക് നീങ്ങി.

ആൽമരച്ചുവട്ടിൽ പരസ്പരം പുണർന്നു. വട്ടം കൂടി നിന്ന് നാടൻ പാട്ടുകളും പാടിയാണ് അവർ പിരിഞ്ഞത്. ഇതിന് പിന്തുണയുമായി എ.ഐ.എസ്.എഫുകാർ ജാഥ നടത്തിയെങ്കിലും ആലിംഗനത്തിൽ പങ്കെടുത്തില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP