Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങമനാട് കപ്രശ്ശേരിയിൽ ആളില്ലാത്ത സമയത്ത് വീട്ടിൽ അഗ്‌നിബാധ; കത്തിനശിച്ചത് 30 വർഷം പഴക്കമുള്ള വീട്; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അഗ്നിശമനസേന

ചെങ്ങമനാട് കപ്രശ്ശേരിയിൽ ആളില്ലാത്ത സമയത്ത് വീട്ടിൽ അഗ്‌നിബാധ; കത്തിനശിച്ചത് 30 വർഷം പഴക്കമുള്ള വീട്; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അഗ്നിശമനസേന

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശ്ശേരി: ചെങ്ങമനാട് പഞ്ചായത്തിലെ ഏഴാം വാർഡിലെ കപ്രശ്ശേരി പുന്നംകുളങ്ങര വീട്ടിൽ അഷീർ.പി.മുഹമ്മദിന്റെ വീടിന്റെ മുകൾ നിലയിലെ മുറി കത്തിനശിച്ചു. വീടിന്റെ മുകൾ നിലഭിത്തിയും, ഗോവണിയും അടങ്ങുന്ന ഭാഗവും അഗ്‌നിക്കിരയായി. ചുമരുകൾക്ക് വിള്ളലും സംഭവിച്ചു. മുകൾ നിലഭിത്തികളും അടങ്ങുന്ന ഭാഗമാണ് പൂർണമായും അഗ്‌നിക്കിരയാക്കിയത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ആലുവ ഡി.ഇ.ഒ ഓഫീസ് ജീവനക്കാരനാണ് അഷീർ. ഭാര്യയും, 65കാരിയായ എളീമയും,വിദേശത്തുള്ള സഹോദരന്റെ മൂന്ന് മക്കളും, ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത്.

പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് വീട്ടിൽ എത്തിയയുടനെയാണ് പുകയും,പൊട്ടിത്തെറിക്കുന്ന ശബ്ദവും, രൂക്ഷ ഗന്ധവും അനുഭവപ്പെട്ടത്. ഉടനെ വീട് തുറന്ന് അഷീർ മുകളിൽ നിലയിലത്തെി മുറി തുറന്നപ്പോഴേക്കും സർവ്വവും കത്തിപ്പുകയുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതോടെ കുടുംബാംഗങ്ങളെ പുറത്താക്കിയ ശേഷം മെയിൻ സ്വിച്ച് ഓഫ് ചെയ്തു. സംഭവമറിഞ്ഞ് ആലുവയിൽ നിന്ന് അഗ്‌നിരക്ഷ സേനയും വാർഡ് മെംബർ ജെർളി കപ്രശ്ശേരിയുടെ നേതൃത്വത്തിൽ നാട്ടുകാരുമത്തെി മണിക്കൂറോളം ശ്രമം നടത്തിയാണ് തീയണച്ചത്. ലാപ്‌ടോപ്പ്, പ്രിന്റർ, ഫാൻ, മേശ, കസേര, അലമാര, കട്ടിൽ, വിലപിടിപ്പുള്ള വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, അപൂർവ്വങ്ങളായ ലൈബ്രറി പുസ്തകങ്ങൾ അടക്കം കത്തി നശിച്ചു. ജനലുകളും, വാതിലുകളും പൂർണമായും അഗ്‌നിക്കിരയായി. ചുമരുകളും, സീലിങ്ങും വിണ്ട് കീറി നിലം പൊത്തി. കമ്പ്യൂട്ടർ മെക്കാനിക്കായിരുന്ന സഹോദരൻ വിദേശത്ത് പോയപ്പോൾ നിർത്തിയ ഷോപ്പിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. ജനൽചില്ലുകളും, വൈദ്യുതോപകരണങ്ങളും പൊട്ടിത്തെറിച്ച നിലയിലുമായിരുന്നു. അഗ്‌നിക്കിരയായി കത്തിക്കരിഞ്ഞ വസ്തുക്കൾ മുറിയിൽ കുമിഞ്ഞ് കൂടിക്കിടക്കുകയാണ്.

ഏകദേശം 30 വർഷം മുമ്പ് നിർമ്മിച്ച വീടാണിത്. വൈദ്യുത ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് അഗ്‌നിരക്ഷ സേന വിലയിരുത്തുന്ന പ്രാഥമിക നിഗമനം. മഹാപ്രളയത്തിൽ അഷീറിന്റെ വീട്ടിലും വെള്ളം കയറി നാശനഷ്ടം സംഭവിച്ചിരുന്നു.അന്ന് കേട്വരാതെ കിട്ടിയ മുറിയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ ഫർണീച്ചറുകളും അഗ്‌നിക്കിരയായി.കത്തിനശിച്ച വസ്തുക്കൾ മുറിയിൽ നിന്ന് നീക്കുക ഏറെ ക്‌ളേശകരമാണ്. അഞ്ച് ലക്ഷത്തിന്റെ നാശമാണ് കണക്കാക്കുന്നത്. വിണ്ട് കീറിയ ഭിത്തി പൊളിച്ച് പുതുക്കിപ്പണിയേണ്ടി വരും. സംഭവമറിഞ്ഞ് അൻവർസാദത്ത് എംഎ‍ൽഎയും, നെടുമ്പാശ്ശേരി പൊലീസും സ്ഥലത്തത്തെി സ്ഥിതി ഗതി വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP