Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത തീവ്രവാദികളെ ഭയക്കാതെ ജീവിക്കാൻ അവസരം ഒരുക്കണം; പ്രണയ വിവാഹിതരായ ഗൗതമിനും അൻഷിദയ്ക്കും സംരക്ഷണം നൽകണമെന്ന് പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ

മത തീവ്രവാദികളെ ഭയക്കാതെ ജീവിക്കാൻ അവസരം ഒരുക്കണം; പ്രണയ വിവാഹിതരായ ഗൗതമിനും അൻഷിദയ്ക്കും സംരക്ഷണം നൽകണമെന്ന് പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മുസ്ലിം യുവതിയും ഹിന്ദു യുവാവും വധഭീഷണി നേരിടുന്ന ഗൗതമിനും അൻഷിദയ്ക്കും സംരക്ഷണം നൽകാൻ പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. വ്യത്യസ്ഥ മതത്തിൽപ്പെട്ടവർ വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അവരെ ഉപദ്രവിക്കാൻ ആർക്കും അധികാരമില്ല. പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും വിവാഹിതരാകാനും ഒരുമിച്ച് ജീവിക്കാനും അർഹതയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

പേരാമ്പ്ര പാലേരി സ്വദേശി ഗൗതമും പന്തിരിക്കരയിലുള്ള അൻഷിദയും വർഗീയ വാദികളുടെ ഭീഷണിയിൽ നാടുവിടേണ്ട അവസ്ഥയിലാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ആശ്വാസവുമാണ്. ഒരുമിച്ചു ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ട ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. പലതവണ പൊലീസിൽ ബന്ധപെട്ടിട്ടും സംരക്ഷണം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെ എസ് യു സംസ്ഥാന സെക്രട്ടറി അഡ്വ. കെ എ നിമിഷ തമ്പിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.

കോഴിക്കോടിനടുത്ത് പേരാമ്പ്രയിലാണ് മത തീവ്രാവദത്തെ ഭയന്ന് ഗൗതമും അൻഷിദയും പേടിച്ച് കഴിയുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ പ്രണയബദ്ധരായിരുന്നു പാലേരി സ്വദേശി ഗൗതമും ഏഴെട്ടു കിലോമീറ്റർ അകലെ പന്തിരിക്കരയിലുള്ള അൻഷിദയും. കഴിഞ്ഞ മാസം എട്ടിന് സ്‌പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹിതരായി. സ്‌കൂളിൽ ചേർക്കുമ്പോൾ തന്നെ തന്റെ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയ പാലേരി എം.എൽ.പി സ്‌കൂളിലെ റിട്ടയേർഡ് ഹെഡ് മാസ്റ്ററായ സുധാകരൻ മാഷും അതേ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ ഭാര്യ ജലജയും മകനെയും മരുമകളെയും ഇരുകൈകളും നീട്ടി സ്വീകരിച്ചു. പക്ഷേ മതമൗലികവാദികളും സദാചാരഗുണ്ടകളും ക്വട്ടേഷൻ ടീമുകളും ഈ കുടുംബത്തെ വെറുതെ വിടുന്നില്ല.

ബി.ടെക്ക് പാസായ ഗൗതം ബാംഗ്ലൂരിൽ മെക്കാനിക്കൽ എൻജിനിയറായിരുന്നു. അൻഷിദ കാസർകോട്ടെ പൊയിനാച്ചി ഡെന്റൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയും. എതിർപ്പ് തിരിച്ചറിഞ്ഞ് ഇരുവരും ഒളിച്ചോടി. പിറകേ ഗുണ്ടകളും. ബാഗ്ലൂരിൽ എട്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞു. പിന്നീട് മടങ്ങിയത്തി. സുഹൃത്തുക്കളായ ഡിവൈഎഫ്‌ഐക്കാരുടെ സഹായത്താൽ രജിസ്റ്റർ മാരീജും നടത്തി. എന്നാൽ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് പെൺവീട്ടുകാരുടെ നിലപാട്. ഇതിനായി ക്വട്ടേഷനും കൊടുത്തു. ഗൗതമിന്റെ വീട് അടിച്ചു തകർത്തു. പുറത്തിറങ്ങിയാൽ കൊല്ലുമെന്നാണ് ഭീഷണി.

ഇതിനിടെ അൻഷിദയുടെ വീട്ടുകാർ ഹേബിയസ് കോർപസ് ഹർജി നൽകിയെങ്കിലും അന്വേഷണത്തിൽ സത്യം ബോദ്ധ്യപ്പെട്ട കോടതി ഇവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുകയായിരുന്നു. എന്നിട്ടും കലിയടങ്ങിയില്ല. അവർ കൂടുതൽ അക്രമാസക്തരായി. മണൽ മാഫിയയും ക്വട്ടേഷൻ സംഘങ്ങളുടേയും കരുത്തിൽ ഭീഷണി തുടരുന്നു. ഫേസ് ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ഭീഷണിപ്പെടുത്തുന്നുണ്ട്. ഇവരുടെ പേരും സ്ഥലവുമൊക്കെ മാറ്റിയാണ് ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുന്നത്. ഭീഷണിക്കൊപ്പം സെന്റിമെന്റ്‌സിൽ പൊതിഞ്ഞ കഥകളുമുണ്ട്.

സോഷ്യൽ മീഡിയയിലൂടെ ഭീഷണികളുമായി ആദ്യം രംഗത്തെത്തിയത് എസ്ഡിപിഐ പ്രവർത്തകരായിരുന്നു. പിന്നീട് മുസ്ലിംലീഗ് ഗ്രൂപ്പുകളിലും ഇവർക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. അന്യമതസ്ഥനെ വിവാഹം ചെയ്ത അൻഷിദ നരകത്തിൽ പോകുമെന്ന വിധത്തിലാണ് ലീഗ് ഗ്രൂപ്പുകളിലെ പ്രചരണങ്ങൾ. എന്നാൽ ഇത്തരം പോസ്റ്റുകൾക്ക് മറുപടിയുമായും ചിലർ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് നോതാക്കളുടെ മകൾ തന്നെ അന്യമതസ്ഥരായ ആളുകളെ വിവാഹം ചെയ്ത ചരിത്രമുണ്ട്. ഇതെല്ലാം മറന്ന് ലീഗ് രംഗത്തെത്തിയത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു.

അതിനിടെ വീടിന് നേരെ ആക്രമണമുണ്ടായപ്പോൾ സുഹൃത്തുക്കൾ വീണ്ടുമെത്തി. എല്ലാ പിന്തുണയും നൽകി. ഡിവൈഎഫ്‌ഐ പ്രവർത്തകർ സംരക്ഷണവും ഏറ്റെടുത്തു. ഇതോടെ കൂടുതൽ സംഘടനകളും രംഗത്ത് എത്തി. ഇതിന്റെ തുടർച്ചയായിരുന്നു കെ എസ് യു നേതാവിന്റെ മനുഷ്യാവകാശ കമ്മീഷനിലെ പരാതി നൽകലും. തീരുമാനത്തോടെ ഗൗതമിനും കുടുംബത്തിനും സംരക്ഷണം ഒരുക്കാൻ പൊലീസിന് എത്തേണ്ടിയും വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP