Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വന്യജീവി ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെടുന്നത് പ്രതിവർഷം 20 പേർ മാത്രമെന്ന് മന്ത്രി കെ രാജു പറഞ്ഞത് നിയമസഭയിൽ; വനം വകുപ്പ് നൽകിയ വിവരാവകാശ രേഖ അനുസരിച്ച് കൊല്ലപ്പെടുന്നത് നൂറോളം പേർ; നിയമസഭയിൽ കളവ് പറഞ്ഞതല്ലെങ്കിൽ കൊല്ലപ്പെടുന്നവരുടെ യതാർത്ഥ കണക്കുകൾ വകുപ്പ് മന്ത്രി പോലും അറിയാതെ പോകുന്നത് ഉദ്യോഗസ്ഥർ കണക്കുകൾ മറച്ചുവെക്കുന്നതുകൊണ്ട്; മൃഗങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ പോലും ലഭിക്കാതെ വനാതിർത്തികളിലെ മനുഷ്യർ

വന്യജീവി ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെടുന്നത് പ്രതിവർഷം 20 പേർ മാത്രമെന്ന് മന്ത്രി കെ രാജു പറഞ്ഞത് നിയമസഭയിൽ; വനം വകുപ്പ് നൽകിയ വിവരാവകാശ രേഖ അനുസരിച്ച് കൊല്ലപ്പെടുന്നത് നൂറോളം പേർ; നിയമസഭയിൽ കളവ് പറഞ്ഞതല്ലെങ്കിൽ കൊല്ലപ്പെടുന്നവരുടെ യതാർത്ഥ കണക്കുകൾ വകുപ്പ് മന്ത്രി പോലും അറിയാതെ പോകുന്നത് ഉദ്യോഗസ്ഥർ കണക്കുകൾ മറച്ചുവെക്കുന്നതുകൊണ്ട്; മൃഗങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ പോലും ലഭിക്കാതെ വനാതിർത്തികളിലെ മനുഷ്യർ

കെ വി നിരഞ്ജൻ

കോഴിക്കോട്: കേരളത്തിൽ പ്രതിവർഷം വന്യജീവി ആക്രമണത്തിൽ ഇരുപത് പേർ കൊല്ലപ്പെടുന്നുവെന്നാണ് ഈ മാസം 18ന് നിയമസഭയിൽ വനംവകുപ്പുമന്ത്രി കെ. രാജു പറഞ്ഞത്. എന്നാൽ പ്രതിവർഷം ശരാശരി നൂറോളം പേർ വന്യജീവി അക്രണത്തിൽ കൊല്ലപ്പെടുന്നുവെന്നാണ് വനം വകുപ്പിൽ നിന്നും ലഭിച്ച വിവാരാവകാശ രേഖ വ്യക്തമാക്കുന്നത്. നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ചെയർമാൻ പി എം ജോസഫ് മാസ്റ്ററുടെ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വന്യ ജീവി അക്രമത്തിൽ കൊല്ലപ്പെട്ടത് ആയിരത്തിലധികം പേരാണ്. 3585 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യങ്ങളൊന്നും മന്ത്രിക്ക് അറിയാത്ത സ്ഥിതിയാണുള്ളത്. കേരളത്തിൽ വന്യ ജീവി അക്രണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണ കുറച്ചുകാട്ടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നതായി പി എം ജോസഫ് മാസ്റ്റർ വ്യകതമാക്കി. യഥാർത്ഥ വിവരം കൈമാറാതെ ഉദ്യോഗസ്ഥർ ഇക്കാര്യം മറച്ചുവെക്കുകയാണ്. അതുകൊണ്ട് തന്നെ യഥാർത്ഥ കണക്ക് വനം മന്ത്രിക്ക് പോലും അറിയില്ല.

ഓരോ വർഷവും വന്യ ജീവികളാൽ കൊല്ലപ്പെടുന്നവരുടെയും ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്. 2008ൽ 13 പേർ കൊല്ലപ്പെട്ടിടത്ത് 2018ൽ 168 പേരാണ് കൊല്ലപ്പെട്ടത്. പതിമൂന്ന് മടങ്ങോളം വർധന. കാര്യങ്ങൾ ഇങ്ങനെയായിരിക്കേ മന്ത്രി കളവ് പറഞ്ഞതോ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതോ എന്ന് വ്യക്തമല്ല.

മൃഗങ്ങൾക്കു ലഭിക്കുന്ന സംരക്ഷണം പോലും വനാതിർത്തികളിൽ കഴിയുന്ന മനുഷ്യർക്കില്ലാത്ത അവസ്ഥയാണ്. ഉറ്റവർ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോയ കുടുംബങ്ങൾ ഒട്ടേറെയാണ്. വന്യജീവികളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുതിനെ ലാഘവത്തോടെയാണ് വനം വകുപ്പു കാണുന്നത്. ആശ്രിതർക്ക് നാമമാത്രമായ നഷ്ടപരിഹാരം നൽകുന്നതിലൊതുങ്ങുന്നു കാര്യങ്ങൾ. വനാതിർത്തികളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവൻ സംരക്ഷിക്കാൻ വനം വകുപ്പും സർക്കാരും മുൻകൈയെടുക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വനമേഖലയിലെ കർഷകരെ ദ്രോഹിക്കുന്ന നിലപാട് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ച് നിലനിൽക്കുന്ന സംഘർഷാവസ്ഥ ഇല്ലാത്ക്കണം. വിപണി മൂല്യങ്ങൾ ഉള്ള മരങ്ങൾ സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാനും വെട്ടി വിൽക്കാനും കർഷകനെ അനുവദിക്കണം. പട്ടയ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണം. പട്ടയം ദാനമല്ല അവകാശമാണെന്നും നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന എക്സിക്യൂട്ടീവ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP