Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീധനം കുറഞ്ഞെന്ന തോന്നലിൽ ജറീനയെ അബ്ദുൾ റാസിക്ക് നിരന്തരം പീഡിപ്പിച്ചു; ഗർഭിണി ആയതിനു ശേഷം മാനസികവും ശാരീരികവുമായി പീഡനം തുടങ്ങി; ഒടുവിൽ ക്രൂരമായി മർദ്ദിച്ച് ഭർത്താവ് വഴിയിൽ ഉപേക്ഷിച്ചു; അരയ്ക്ക് കീഴ്ഭാഗം തളർന്നു നിസ്സഹായയായി യുവതി

സ്ത്രീധനം കുറഞ്ഞെന്ന തോന്നലിൽ ജറീനയെ അബ്ദുൾ റാസിക്ക് നിരന്തരം പീഡിപ്പിച്ചു; ഗർഭിണി ആയതിനു ശേഷം മാനസികവും ശാരീരികവുമായി പീഡനം തുടങ്ങി; ഒടുവിൽ ക്രൂരമായി മർദ്ദിച്ച് ഭർത്താവ് വഴിയിൽ ഉപേക്ഷിച്ചു; അരയ്ക്ക് കീഴ്ഭാഗം തളർന്നു നിസ്സഹായയായി യുവതി

പൊന്നാനി: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ മുന്നിലെന്ന് ഊറ്റം കൊള്ളുന്ന കേരളത്തെ നാണം കെടുക്കാൻ ഒരു ക്രൂരമായ ഭർതൃപീഡനത്തന്റെ കഥ. മലപ്പുറം മലപ്പുറം പൊന്നാനിയിൽ ഗർഭിണിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളി. ക്രൂര മർദ്ദനത്തെ തുടർന്ന് അരയ്ക്ക് താഴോട്ട് തളർന്ന് നിസ്സഹായയായ അവസ്ഥിലാണ് യുവതി. പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുക്കാൻ വൈകിയെന്നുമാണ് ഉയരുന്ന ആക്ഷേപം.

ഇക്കഴിഞ്ഞ പത്തൊൻപതിനാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്ലം സ്വദേശി ജറീനയാണ് മർദനത്തെ തുടർന്ന് അരയ്ക്ക് കീഴ്ഭാഗം തളർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ കഴിയുന്നത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.

ഇക്കഴിഞ്ഞ 19 ന് രാത്രിയാണ് അയോട്ടിച്ചിറ സ്വദേശി അബ്ദുൾ റാസിക്ക് ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. തുടർന്ന് നാട്ടുകാർ ഭാര്യയെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അബ്ദുൾ റാസിക്കിനെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ ഇയാളെ കേസെടുക്കാതെ വിട്ടയച്ചു. ഗർഭിണി ആയതിനു ശേഷമാണ് മാനസികവും ശാരീരികവുമായി പീഡനം തുടങ്ങിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാരും നിരന്തരം പീഡിപ്പിച്ചതായി പറയുന്നു.

സംഭവത്തിനു ശേഷം മൂന്ന് തവണ പരാതി നൽകിയെങ്കിലും പൊലിസ് കേസെടുത്തത് ഒരാഴ്ചക്കു ശേഷമാണ് അരക്ക് കീഴ്‌പോട്ടു ' തളർന്ന ജറീനയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കുടുംബം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP