Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവ് മരിച്ചതറിയാതെ വീട്ടിലേക്ക് മടങ്ങിയ ഭാര്യ മരിച്ചത് വാഹനാപകടത്തിൽ; ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഭർത്താവ് മരിച്ചത് ഭാര്യയോട് പറയാതിരുന്നത് ബന്ധുക്കൾ; തിരികെ വീട്ടിൽ പോകാനിറങ്ങിയപ്പോൾ കാറിൽ ടിപ്പറിടിച്ചതോടെ യുവതിയും മരണത്തിലേക്ക്

ഭർത്താവ് മരിച്ചതറിയാതെ വീട്ടിലേക്ക് മടങ്ങിയ ഭാര്യ മരിച്ചത് വാഹനാപകടത്തിൽ; ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഭർത്താവ് മരിച്ചത് ഭാര്യയോട് പറയാതിരുന്നത് ബന്ധുക്കൾ; തിരികെ വീട്ടിൽ പോകാനിറങ്ങിയപ്പോൾ കാറിൽ ടിപ്പറിടിച്ചതോടെ യുവതിയും മരണത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

പനമരം: ഭർത്താവ് മരിച്ച് മിനിറ്റുകൾക്കുള്ളിൽ ഭാര്യ വാഹനാപകടത്തിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഭർത്താവ് മരിച്ച വിവരം ഭാര്യയിൽ നിന്ന് മറച്ച് വെച്ചിരുന്നു. തുടർന്ന് ഇവർ വീട്ടിലേക്ക് പോയ കാർ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മകനും ബന്ധുവിനും പരുക്കേറ്റു. കണിയാമ്പറ്റ വൈത്തല പറമ്പിൽ മുസ്താഖ് അഹമ്മദ്, ഭാര്യ മൈമൂന എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്.

വെള്ളിയാഴ്ച രാത്രി 11.30ന് കൽപറ്റ ടൗണിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. മുസ്താഖ് അഹമ്മദിനെ രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൽപറ്റ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇത് അറിയിക്കാതെ ഒപ്പമുണ്ടായിരുന്ന മൈമുനയെയും അൻസാറിനെയും തിരികെ വീട്ടിലെത്തിക്കാൻ ബന്ധു ജംഷീർ വാഹനം എടുക്കുന്നതിനിടെ ഇന്ധനം കുറവായതിനാൽ കൈനാട്ടിയിൽ നിന്നു വെള്ളാരംകുന്ന് പെട്രോൾ പമ്പിലേക്ക് പോകും വഴി കൽപറ്റ മലബാർ ഗോൾഡിനു സമീപമാണ് അപകടം. കൂലിപ്പണിക്കാരനായ മുസ്താഖ് മൈസൂരു സ്വദേശിയായിരുന്നു. വിവാഹ ശേഷം കണിയാമ്പറ്റയിലാണ് താമസം. മറ്റു മക്കൾ: ഹയറുന്നിസ, ജൂനൈദ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP