Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്‌കൂൾ വിട്ടുവന്ന കുട്ടികളെ കൂട്ടാനെത്തിയപ്പോൾ പിന്നിലൂടെ വന്ന് കഠാര കുത്തിയിറക്കി; മലപ്പുറത്ത് മുസ്ല്യാരങ്ങാടിയിൽ റോഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തി വീഴ്‌ത്തി; കത്തിയുമായി ഭീകരാവസ്ഥ സൃഷ്ടിച്ച സിദ്ദിഖ് പൊലീസ് പിടിയിൽ

സ്‌കൂൾ വിട്ടുവന്ന കുട്ടികളെ കൂട്ടാനെത്തിയപ്പോൾ പിന്നിലൂടെ വന്ന് കഠാര കുത്തിയിറക്കി; മലപ്പുറത്ത് മുസ്ല്യാരങ്ങാടിയിൽ റോഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തി വീഴ്‌ത്തി; കത്തിയുമായി ഭീകരാവസ്ഥ സൃഷ്ടിച്ച സിദ്ദിഖ് പൊലീസ് പിടിയിൽ

എം പി റാഫി

മലപ്പുറം: റോഡരികിൽ കുട്ടികളുടെ മുന്നിൽ വെച്ച് ഭാര്യയെ കുത്തി വീഴ്‌ത്തിയ ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഭാര്യ ഗുരുതര പരുക്കോടെ ആശുപത്രിയിൽ. ബിപി അങ്ങാടി കോലുപ്പാലത്തിനടുത്ത് മുസ്ല്യാരങ്ങാടിയിലാണ് റോഡിൽ വെച്ച് ഭർത്താവ് കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ കുത്തി വീഴ്‌ത്തിയത്. കത്തിയുമായി ഭീകരാവസ്ഥ സൃഷ്ടിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

പൊയ്ലിശ്ശേരി തെരുളിപ്പറമ്പിൽ സിദ്ദീഖ് (35) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ താജുന്നീസ (28)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ ഗൾഫിലായിരുന്ന സിദ്ദീഖ് സംശയ രോഗത്തിലും, മദ്യലഹരിയിലും ഭാര്യയെ അക്രമിക്കുകയായിരുന്നുവെന്ന് തിരൂർ എസ്‌ഐ. സുമേഷ് സുധാകർ പറഞ്ഞു. കൈനിക്കര സ്വദേശി സൂർപ്പിൽ മൊയ്ദീൻകുഞ്ഞാണ് താജുന്നീസയുടെ പിതാവ്. മൂന്ന് മക്കളുള്ള താജുന്നീസ ഭർത്താവിൽ നിന്നുള്ള ദുരിതം സഹിക്കവയ്യാതെ വേർപിരിഞ്ഞു കഴിയുകയായിരുന്നു. നാട്ടുകാരുടെ മധ്യസ്ഥതയിൽ ബന്ധംതുടരാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും പഴയപടിയിലായതോടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിയാതെയായി. ഇതോടെ വീണ്ടും വേർപിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹ മോചനത്തിനായി ഇരുവരും തമ്മിൽ കേസ് നടന്നു വരികയാണിപ്പോൾ. ഇതിനിടെയാണ് ആക്രമണമുണ്ടായത്.

സ്‌കൂൾവിട്ടു വരുന്ന കുട്ടികളെ കൊണ്ടുപോകാനെത്തിയ താജുന്നീസയെ പിറകിലൂടെയെത്തി സിദ്ദീഖ് കഠാര കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റയുടനെ ബോധരഹിതയായി വീണ താജുന്നീസയെ തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാർ പിടികൂടിയ സിദ്ദീഖിനെ തിരൂർ എസ്‌ഐ. സുമേഷ് സുധാകറും സംഘവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP