Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനത്തിൽ മനംനൊന്ത് ഭാര്യ പിണങ്ങി പോയപ്പോൾ ഭർത്താവ് കാമുകിയെ വീട്ടിൽ വിളിച്ചുവരുത്തി; വസ്ത്രങ്ങൾ എടുക്കാൻ ഭാര്യ മടങ്ങി വന്നപ്പോൾ സ്വീകരിച്ചത് വീട്ടുകാരിയായി നിൽക്കുന്ന കാമുകി; പൊലീസ് വരും മുമ്പേ കാമുകിയെ കടത്തി ഭർത്താവ്; കടുത്തുരുത്തിയിൽ ഡ്രൈവിങ് പരിശീലനം തകർത്ത ദാമ്പത്യത്തിന്റെ കഥ

പീഡനത്തിൽ മനംനൊന്ത് ഭാര്യ പിണങ്ങി പോയപ്പോൾ ഭർത്താവ് കാമുകിയെ വീട്ടിൽ വിളിച്ചുവരുത്തി; വസ്ത്രങ്ങൾ എടുക്കാൻ ഭാര്യ മടങ്ങി വന്നപ്പോൾ സ്വീകരിച്ചത് വീട്ടുകാരിയായി നിൽക്കുന്ന കാമുകി; പൊലീസ് വരും മുമ്പേ കാമുകിയെ കടത്തി ഭർത്താവ്; കടുത്തുരുത്തിയിൽ ഡ്രൈവിങ് പരിശീലനം തകർത്ത ദാമ്പത്യത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കടുത്തുരുത്തി: ഡ്രൈവിങ് പരിശീലനത്തിനായി കുറവിലങ്ങാട് പോയതാണ് എല്ലാറ്റിന്റെയും തുടക്കം. അതുവരെ പന്നിവളർത്തലും, റബർ വെട്ടുമൊക്കെയായി സ്വസ്ഥം ഗൃഹഭരണമായിരുന്ന മധ്യവയസ്‌കന്റെ മട്ട് മാറിയത് അന്നുമുതലാണ്. നാട്ടിൽ ഒരുകട തുറന്ന് കാര്യങ്ങൾ ഒക്കെ ഒന്നുഷാറാക്കാമെന്ന കരുതിയിരിക്കെയാണ് കുറവിലങ്ങാട് സന്ദർശനം. അവിടെ ഒരു കടയിലെ ജീവനക്കാരിയെ പരിചയപ്പെടുകയും, അടുപ്പമാവുകയും ചെയ്തു. സ്ത്രീയം നാട്ടിലേക്ക് കൂട്ടി കടയിലാക്കി.

വീട്ടിൽ കാത്തിരിക്കുന്ന ഭാര്യയെ തീരെ ഗൗനിക്കാതെ രാത്രി ജീവനക്കാരി താമസിക്കുന്ന വീട്ടിലാക്കി കിടപ്പെന്ന് നാട്ടുകാർ പറയുന്നു.തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പൊലീസ് കാമുകിയെ കടയിൽ കയറരുതെന്ന് വിലക്കിയ ശേഷം പറഞ്ഞയച്ചു. കാമുകി പോയതോടെ, ക്രുദ്ധനായ ഭർത്താവ് ഭാര്യയോടുള്ള വിരോധം പുറത്തെടുത്തു.പിന്നീട്, ഭാര്യയോട് മാനസികവും ശാരീരികവുമായ പീഡനമായി. പീഡനത്തിൽ മനംനൊന്ത് ഭാര്യ അമ്മയ്‌ക്കൊപ്പം വീ്ട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

പിന്നീട് തന്റെ വസ്ത്രങ്ങൾ ഉൾപെടെയുള്ള സ്വന്തം സാധനങ്ങൾ എടുക്കാൻ തിരിച്ചു വീട്ടിലെത്തിയപ്പോൾ കണ്ടതാകട്ടെ വീട്ടുകാരിയായി നിൽക്കുന്ന കാമുകിയെ. തുടർന്ന് ഭാര്യ പൊലീസ് സ്റ്റേഷനിലേക്കു വിവരം അറിയിച്ചെങ്കിലും കാര്യം മണത്തറിഞ്ഞ ഭർത്താവ് ഓട്ടോറിക്ഷയുമായെത്തി നാട്ടുകാരും ഭാര്യയും നോക്കിനിൽക്കെ കാമുകിയെ കടത്തിക്കൊണ്ടു പോയി. ഭാര്യയുടെ പരാതിയിൽ സ്ഥലത്തെത്തിയ പൊലീസ് പിന്നീട് ഭർത്താവിനെയും കാമുകിയെയും പിടികൂടി സ്റ്റേഷനിലെത്തിച്ചു.

ഞീഴൂർ കളത്തിക്കോട് ഇന്നലെയാണ് സംഭവം. ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുക്കുമെന്ന് എസ്‌ഐ കെ.കെ. ഷംസു പറഞ്ഞു\.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP