Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാതായ ഭാര്യയുടെ മൃതദേഹം കൊല്ലമ്പുഴയാറ്റിൽ കണ്ടെത്തി; വിവരമറിഞ്ഞ ഭർത്താവു കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു

കാണാതായ ഭാര്യയുടെ മൃതദേഹം കൊല്ലമ്പുഴയാറ്റിൽ കണ്ടെത്തി; വിവരമറിഞ്ഞ ഭർത്താവു കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു

തിരുവനന്തപുരം: കാണാതായ ഭാര്യയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തിയ വാർത്തയറിഞ്ഞു ഭർത്താവു തൂങ്ങിമരിച്ചു. കല്ലമ്പലം വടശ്ശേരിക്കോണം നെല്ലിക്കോട് കാഞ്ഞിരോട്ട് വീട്ടിൽ അനിത(30)യുടെ മൃതദേഹമാണു കൊല്ലമ്പുഴയാറ്റിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം. ഇതിനുശേഷം ഭർത്താവ് സാബു(40)വിനെ വീട്ടിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനിതയെ എട്ടാം തീയതി ഉച്ചമുതൽ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ചു സാബു കല്ലമ്പലം പൊലീസിൽ അന്നു തന്നെ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണു കൊല്ലമ്പുഴയാറ്റിൽ നിന്നു മൃതദേഹം കിട്ടിയത്.

ചേന്നൻകോട് ജങ്ഷനിലെ ഓട്ടോ ഡ്രൈവറായ സാബു ഇതറിഞ്ഞപ്പോൾ തന്നെ ഓട്ടോയുമായി വീട്ടിലേക്കു പോകുകയായിരുന്നു. തുടർന്നാണയിരുന്നെന്നു കൂട്ടുകാർ പറഞ്ഞു. സാനിയ, സനിത്, സനത് എന്നിവർ മക്കളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP